കോട്ടയം. ചങ്ങനാശേരി അതിരൂപതാദിനാഘോഷം ഇന്നു രാവിലെ 9.30 മുതൽ 1.30 വരെ കോട്ടയം ലൂർദ് ഫൊറോനാ പള്ളിയിലെ നിധീരിക്കൽ മാണിക്കത്തനാർ നഗറിൽ നടക്കും. അഞ്ച് ജില്ലകളിൽ മുന്നൂറോളം ഇടവകകളിലായി വിശ്വാസി പ്രതിനിധികളും വൈദികരും സന്യസ്തപ്രതിനിധികളും പങ്കെടുക്കും. പൊതുസമ്മേളനം പാലക്കാട് രൂപത മെത്രാൻ മാർ പീറ്റർ കൊച്ചുപുരയ്ക്കൽ ഉദ്ഘാടനം ചെയ്യും. ജോസഫ് പെരുന്തോട്ടം മെത്രാപ്പോലീത്താ അദ്ധ്യക്ഷത വഹിക്കുമെന്നും വികാരി ജനറാൾ ഫാ.ജോസഫ് വാണിയപ്പുരയ്ക്കൽ, ഫൊറോനാ വികാരി ഡോ.ഫിലിപ്പ് നെൽപ്പുരപ്പറമ്പിൽ, ജനറൽ കോ-ഓഡിനേറ്റർ ഫാ.സെബാസ്റ്റ്യൻ ചാമക്കാല, പി.ആർ.ഒ. അഡ്വ.ജോജിചിറയിൽ, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ഡോ.ഡൊമിനിക് വഴീപ്പറമ്പിൽ തുടങ്ങിയവർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |