SignIn
Kerala Kaumudi Online
Thursday, 19 September 2024 9.44 PM IST

ജില്ലയിൽ 25 സ്കൂളുകൾക്ക് അയോഗ്യത.

Increase Font Size Decrease Font Size Print Page
school

കോട്ടയം. സ്കൂൾ തുറക്കാൻ ഒരു ദിവസം ശേഷിക്കുമ്പോൾ ജില്ലയിൽ ഫിറ്റ്നസ് നേടാൻ ഇനിയും 25 സ്കൂളുകൾ. അപകടകരമായ രീതിയിൽ നിലവാരം കുറഞ്ഞ ആസ്ബസ്റ്റോസ് ഷീറ്റ് മേൽക്കൂരയായുള്ള സ്കൂളുകളാണ് ഇവ. അറ്റകുറ്റപ്പണി നടത്തി ഫിറ്റ്നസ് നേടിയ ശേഷം ക്ളാസ് ആരംഭിച്ചാൽ മതിയെന്നാണ് നിർദേശം. അതേസമയം സ്കൂളുകളുടെ വിവരങ്ങൾ പുറത്തുവിടാൻ വിദ്യാഭ്യാസ വകുപ്പ് തയ്യാറായില്ല.

നിലവാരമില്ലാത്ത ആസ്ബസ്റ്റോസ് ഷീറ്റുകൾ മേൽക്കൂരയായുള്ള സ്കൂളുകളും അങ്കണവാടികളും പ്രവർത്തിക്കരുതെന്ന് ഹൈക്കോടതിയുടേയും ബാലാവകാശ കമ്മിഷന്റെയും കർശന നിർദേശമുണ്ട്. വാർക്ക കെട്ടിടങ്ങൾക്ക് മാത്രം ഫിറ്റ്നസ് നൽകിയാൽ മതിയെന്നായിരുന്നു ആദ്യ ഉത്തരവെങ്കിലും പിന്നീട് ഇളവ് വരുത്തി. ലോഹഷീറ്റിട്ട മേൽക്കൂരകളിൽ ഫാൾസ് സീലിംഗ് ചെയ്ത് ഫാനുകൾ ഇട്ടാൽ പ്രവർത്തിക്കാം. ഈ നിബന്ധനയുടെ അടിസ്ഥാനത്തിൽ കുറച്ചു കെട്ടിടങ്ങൾക്ക് ഫിറ്റ്നസ് നൽകുകയും ചെയ്തു. എന്നാൽ 25 സ്കൂളുകൾ അപകടരമായ രീതിയിലായതിനാൽ യാതൊരു വിധത്തിലും ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകാൻ കഴിയില്ലെന്ന് വിദ്യാഭ്യാസ ഉപഡയറക്ടർക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്. 25ലേറെയും സർക്കാർ, എയ്ഡഡ് സ്കൂളുകളാണ്.

പുസ്തക വിതരണം ലക്ഷ്യത്തിലേയ്ക്ക്.

അദ്ധ്യയനം തുടങ്ങുമ്പോഴേയ്ക്കും പുസ്തക വിതരണവും പൂർത്തിയാകും. ഇതുവരെ 93 ശതമാനം പേർക്ക് പുസ്തകം വിതരണം ചെയ്തു. കേരള ബുക്‌സ് ആൻഡ് പബ്ലിക്കേഷൻസ് സൊസൈറ്റി അച്ചടി പൂർത്തിയാക്കിയ പുസ്തകങ്ങൾ ജില്ലാ ഹബ്ബായ പുതുപ്പള്ളി സെന്റ് ജോർജ് ഗവൺമെന്റ് ഹൈസ്‌കൂളിലാണ് എത്തിച്ചിരിക്കുന്നത്. ഇവിടെ നിന്ന് കുടുംബശ്രീ പ്രവർത്തകരാണ് സ്കൂൾ സൊസൈറ്റികളിലേയ്ക്ക് എത്തിക്കുന്നത്.

ഉപജില്ലതല പുസ്തക വിതരണം. ശതമാനക്കണക്കിൽ.

ചങ്ങനാശേരി. 93.71.

കോട്ടയം ഈസ്റ്റ്. 95.87.

കോട്ടയം വെസ്റ്റ്. 93.65.

പാമ്പാടി. 74.69.

ഏറ്റുമാനൂർ. 90.86.

കൊഴുവനാൽ. 58.9.

പാലാ. 94.92.

രാമപുരം. 89.12.

കുറവിലങ്ങാട്. 94.45.

വൈക്കം. 90.

ഈരാറ്റുപേട്ട. 94.9.

കറുകച്ചാൽ. 95.78.

വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ആർ. സുജയ പറയുന്നു.

'' കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ചാകും ക്ളാസുകൾ. മാസ്ക് നിർബന്ധമാണ്. സാനിറ്റൈസറും മറ്റും ക്രമീകരിച്ചിട്ടുണ്ട്. പ്രവേശനോത്സവത്തിന്റെ നടപടികളും പൂർത്തിയായി'

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOTTAYAM, SCHOOL
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.