കോട്ടയം. സഹകരണ ബാങ്കുകളിലെ വായ്പ തിരിച്ചടവ് മുടങ്ങിയ അഞ്ചു സെന്റിൽ താഴെ ഭൂമിയുള്ളവരുടെ സ്ഥലം ജപ്തി ചെയ്യില്ലെന്ന് മന്ത്രി വി.എൻ.വാസവൻ അറിയിച്ചു. സർഫാസി ആക്ട് മറ്റു ബാങ്കുകളിലെപ്പോലെ സഹകരണ മേഖലയിൽ നടപ്പാക്കില്ല. നോട്ടീസ് കൊടുക്കാം. ജപ്തി നടപടികളിലൂടെ ആരെയും ഇറക്കിവിടരുതെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. കൊവിഡ് വ്യാപനത്തെ തുടർന്ന് തിരിച്ചടവ് മുടങ്ങിയവരുടെ കടബാദ്ധ്യത തീർപ്പാക്കൽ ജൂലായ് 31 വരെ നീട്ടിയിട്ടുണ്ട്. ചില സഹകരണ സംഘങ്ങളിൽ നടന്ന തട്ടിപ്പിനെക്കുറിച്ച് അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിച്ചു. സഹകരണ ബാങ്കുകളിലെയും സംഘങ്ങളിലെയും നിക്ഷേപത്തിന് സർക്കാർ പൂർണ സുരക്ഷ ഉറപ്പു നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |