കോട്ടയം. യുവാക്കളെ കാർഷിക മേഖലയിലേയ്ക്ക് ആകർഷിക്കാനും സംരംഭകത്വ സാദ്ധ്യത വർദ്ധിപ്പിക്കാനും ജില്ലാ പഞ്ചായത്തും കൃഷി വകുപ്പും സംയുക്തമായി ശിൽപശാല സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മലാ ജിമ്മി ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷ മഞ്ജു സുജിത്ത് അദ്ധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് അഗ്രികൾച്ചറൽ എൻജിനീയർ വി.ബാബു പദ്ധതി വിശദീകരിച്ചു. ഫുഡ് പ്രോസസിംഗ് ബിസിനസ് ഇൻക്യൂബേഷൻ സെന്ററിലെ ഡോ വി.ആർ.സിനിജ, തിരുവനന്തപുരം ക്രോപ്പ് യൂട്ടിലൈസെഷൻ ഡിവിഷന്റെ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ.എം.എസ്.സജീവ്, കാർഷിക അടിസ്ഥാന സൗകര്യ വികസന നിധി സോണൽ കോഒാർഡിനേറ്റർ അശ്വതി മോഹൻ എന്നിവർ ക്ലാസെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |