കോട്ടയം. കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം വിവിധ സംസ്ഥാന സർക്കാരുകളുടെ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന പ്രധാനമന്ത്രി ജൻവികാസ് കാര്യക്രം പദ്ധതിയുടെ ജില്ലാതല കർമ്മപദ്ധതി രൂപീകരിക്കുന്നതിനായി തദ്ദേശഭരണസ്ഥാപന അദ്ധ്യക്ഷർക്കും സെക്രട്ടറിമാർക്കുമായി 19ന് പരിശീലന പരിപാടി സംഘടിപ്പിക്കും. കോട്ടയം മാമൻമാപ്പിള ഹാളിൽ രാവിലെ 10ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി ഉദ്ഘാടനം ചെയ്യും. കളക്ടർ ഡോ.പി.കെ.ജയശ്രീ മുഖ്യപ്രഭാഷണം നടത്തും. ന്യൂനപക്ഷ കേന്ദ്രീകൃത പ്രദേശങ്ങളിൽ അടിസ്ഥാന സൗകര്യവികസനമാണ് പദ്ധതിയുടെ ലക്ഷ്യം. ആരോഗ്യം, വിദ്യാഭ്യാസം, നൈപുണ്യ വികസനം, കായികം, കുടിവെള്ള വിതരണം,ശുചിത്വം, സൗരോർജം,വനിത എന്നീ മേഖലകളിൽ നൂതന പദ്ധതികൾ ആവിഷ്കരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |