ചങ്ങനാശേരി. താലൂക്കിലെ റസിഡന്റ്സ് അസോസിയേഷനുകൾ ഏകീകരണ യോഗം ചേർന്നു. താലൂക്ക് റസിഡന്റ്സ് വെൽഫെയർ ആൻഡ് ചാരിറ്റബിൾ അസോസിയേഷനിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഇരുനൂറിലധികം റസിഡന്റ്സ് അസോസിയേഷനുകൾ, ഒറ്റക്കെട്ടായി ഏകീകൃത പ്രവർത്തനങ്ങളിലേർപ്പെടാൻ അർക്കാലിയ ഓഡിറ്റോറിയത്തിൽ ചേർന്ന ഉന്നതാധികാര പ്രതിനിധി സമ്മേളനത്തിൽ തീരുമാനിച്ചു. സംഘടനയുടെ പ്രസിഡന്റായി അഡ്വ.എം.മധുരാജ്, സെക്രട്ടറിയായി ജി.ലക്ഷ്മണൻ, ട്രഷററായി എം.എസ്.അലി റാവുത്തർ എന്നിവരെ തിരഞ്ഞെടുത്തു. 28 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയും രൂപീകരിച്ചു. വിപുലമായ പരിപാടികളോടെ സ്വാതന്ത്ര്യദിനം ആഘോഷിക്കാനും എല്ലാ അസോസിയേഷൻ ഭവനങ്ങളിലും ദേശീയ പതാക ഉയർത്തി ഹർ ഘർ തിരംഗ പരിപാടി വിജയിപ്പിക്കാനും തീരുമാനിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |