കോട്ടയം . കിഴക്കൻവെളളം ഒഴുകിയെത്തിയോടെ ജില്ലയുടെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി. ചെങ്ങളം, താഴത്തങ്ങാടി, പരിപ്പ്, അയ്മനം, നട്ടാശേരി തുടങ്ങിയ മേഖലകൾ വെള്ളപ്പൊക്ക ഭീഷണിയിലാണ്. അയ്മനം പഞ്ചായത്തിലെ പുല്ലാത്ര ഭാഗത്തെ 22 ഓളം വീടുകൾ വെള്ളപ്പൊക്ക ഭീഷണിയിലാണ്. 16-ാം വാർഡിലെ തോടിനോട് ചേർന്നുള്ള 5 വീടുകളിൽ വെള്ളം കയറി. റോഡുകളും വെള്ളത്തിൽ മുങ്ങി. ചെറുവാഹനങ്ങൾക്കടക്കം കടന്നുപോകാനാകുന്നില്ല. പ്രദേശത്തെ ആളുകളെ മാറ്റി പാർപ്പിക്കുന്നതിനായി അയ്മനം പി.ജെ.എം സ്കൂളിൽ ക്യാമ്പ് തുറന്നു. എന്നാൽ പ്രദേശവാസികൾ ക്യാമ്പുകളിലേക്ക് മാറാൻ തയ്യാറാകുന്നില്ലെന്ന് വാർഡ് മെമ്പർ ദേവകി പറഞ്ഞു. നട്ടാശേരി വെട്ടിയ്ക്കാക്കുഴി ഭാഗം, പാറമ്പുഴ ഫോറസ്റ്റ് ഓഫീസ് റോഡ്, പൂവത്തുമാലി ചെറുനാരകം പാലം എന്നിവിടങ്ങളിലെ റോഡിലും വീടുകളിലും വെള്ളം കയറിയ നിലയിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |