കോട്ടയം. തെരുവുനായ്ക്കളെ കൊല്ലുന്നതിന് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നായ്ക്കളുടെ ജഡം കെട്ടിത്തൂക്കി പ്രകടനം നടത്തിയതിന് വെസ്റ്റ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതികളായ കേരള കോൺഗ്രസ് യൂത്ത്ഫ്രണ്ട് നേതാക്കളെ കോട്ടയം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി വെറുതെവിട്ടു. സജി മഞ്ഞക്കടമ്പിൽ, ജോജി കുറത്തിയാടൻ, സജിതടത്തിൽ, പ്രസാദ് ഉരുളികുന്നം, ജോയി സി കാപ്പൻ,സാജൻ തൊട്ടുക തുടങ്ങി 13 പേരായിരുന്നു 2016ൽ ചാർജ് ചെയ്ത കേസിലെ പ്രതികൾ. നിയമവിരുദ്ധമായി സംഘം ചേർന്നതിനും മൃഗങ്ങൾക്കെതിരെ ക്രൂരത കാട്ടിയതിനുമായിരുന്നു കേസ്. പ്രതികൾക്കു വേണ്ടി അഡ്വ.മീരാ രാധാകൃഷ്ണൻ ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |