SignIn
Kerala Kaumudi Online
Thursday, 19 September 2024 6.31 AM IST

അതിദാരിദ്ര്യ നിർമാർജ്ജന പദ്ധതി, മൈക്രോപ്ലാൻ തയ്യാറാക്കൽ വേഗത്തിലാക്കും.

Increase Font Size Decrease Font Size Print Page
nirmala

കോട്ടയം . അതിദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതി മൈക്രോപ്ലാൻ തയ്യാറാക്കൽ വേഗത്തിലാക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി പറഞ്ഞു. സെപ്തംബർ ആറിനകം പ്ലാൻ തയാറാക്കൽ പൂർത്തിയാക്കുന്നതിനുള്ള നടപടികളാണ് സ്വീകരിക്കുന്നത്. അതിദരിദ്രർ ഇല്ലാത്ത കോട്ടയം സാദ്ധ്യമാക്കുന്നതിനുള്ള എല്ലാ നടപടികളും സ്വീകരിക്കും. 29, 30 തീയതികളിലായി ജില്ലയിലെ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും വർക്ക് ഷോപ്പും ഫീൽഡ്തല വിവരശേഖരണവും നടത്തും. സ്ഥാപനതല സമിതിയും വാർഡ്തല സമിതിയും ചേർന്ന് പ്രവർത്തനങ്ങൾ വിലയിരുത്തും. ലിസ്റ്റിൽ ഉൾപ്പെട്ടവരിൽ റേഷൻ കാർഡ്, തിരഞ്ഞെടുപ്പ് തിരിച്ചറിയൽ രേഖ എന്നിവ ഇല്ലാത്തവർക്ക് ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും. അതിദാരിദ്ര്യനിർണയ പട്ടികയിൽ ഉൾപ്പെട്ടശേഷം മരണപ്പെട്ടവരെ പട്ടികയിൽനിന്ന് ഒഴിവാക്കും. 31മുതൽ 3 വരെ പഞ്ചായത്ത്, മുനിസിപ്പാലിറ്റി തല ശില്പശാലയും മൈക്രോപ്ലാൻ തയ്യാറാക്കലും പൂർത്തിയാക്കും. ഇതിന് ശേഷം തദേശ സ്ഥാപന ഉപപദ്ധതി കമ്മറ്റി ,കൗൺസിൽ ചേർന്ന് പദ്ധതി അംഗീകരിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOTTAYAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.