കോട്ടയം. വെള്ളപ്പൊക്ക ദുരിതം നേരിട്ടവർക്ക് രക്ഷാപ്രവർത്തനവുമായി ജില്ലാ പൊലീസ്. അപ്രതീക്ഷിതമായാണ് പാമ്പാടിയിലെ താഴ്ന്ന പ്രദേശങ്ങളിൽ കഴിഞ്ഞദിവസത്തെ മഴയിൽ വെള്ളം കയറിയത്. പല കുടുംബങ്ങളും വെള്ളപ്പൊക്കത്തിൽ ഒറ്റപ്പെട്ടതിനെ തുടർന്ന് ജില്ലാ പൊലീസ് രക്ഷാപ്രവർത്തനം ഊർജിതമാക്കി. രക്ഷാപ്രവർത്തനങ്ങൾക്ക് സജ്ജരായിരിക്കുവാൻ എല്ലാ ഡിവൈ.എസ്.പി മാർക്കും എസ്.എച്ച്.ഒമാർക്കും നിർദേശം നൽകിയിരുന്നു. രക്ഷകരായ ഉദ്യോഗസ്ഥർക്ക് ഗുഡ് സർവീസ് എൻട്രി അനുവദിച്ചതായി ജില്ലാ പൊലീസ് മേധാവി അറിയിച്ചു. പാമ്പാടിയിൽ വെള്ളപ്പൊക്ക ദുരിതത്തിന് പാമ്പാടി എസ്.എച്ച്.ഒ പ്രശാന്ത് കുമാർ, എസ്.ഐമാരായ ലെബിമോൻ, ജോമോൻ, സി.പി.ഒമാരായ സുനിൽ, അനിൽ, സുനിൽ കുര്യൻ എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |