കോട്ടയം. കുറിച്ചി ഗ്രാമപഞ്ചായത്തിൽ വളർത്തുനായ്ക്കൾക്കായി സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്റെയും കുറിച്ചി മൃഗാശുപത്രിയുടെയും സഹകരണത്തോടെ 16, 17, 19, 20, 22, 23 തീയതികളിൽ ഓരോ വാർഡിലേയും തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ജംഗ്ഷനുകളിൽ വച്ച് രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് ഒന്ന് വരെ വാക്സിനേഷൻ നടത്തും. ക്യാമ്പിൽ പങ്കെടുത്ത് ഗ്രാമ പഞ്ചായത്ത് പരിധിയിലെ വീടുകളിലുള്ള എല്ലാ വളർത്തുനായ്ക്കൾക്കും പേവിഷബാധ പ്രതിരോധ കുത്തിവയ്പും പഞ്ചായത്ത് ലൈസൻസും നിർബന്ധമായും എടുക്കണമെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സുജാത സുശീലൻ അറിയിച്ചു. ക്യാമ്പിൽ മൃഗം ഒന്നിന് 30 രൂപ പ്രകാരം വാക്സിന്റെ ഫീസ് അടയ്ക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |