@ഒരു ലക്ഷം രൂപ ക്യാഷ് അവാർഡ് നൽകി
കൽപ്പറ്റ: പത്മശ്രീ നേടിയ വയനാട് ജില്ലയിലെ മുതിർന്ന സഹകാരിയും പരമ്പരാഗത നെൽവിത്തിനങ്ങളുടെ സംരക്ഷകനും പ്രചാരകനുമായ ചെറുവയൽ രാമനെ കേരള സംസ്ഥാന സഹകരണ ബാങ്ക് ഒരു ലക്ഷം രൂപ ക്യാഷ് അവാർഡ് നൽകി ആദരിച്ചു. ചെറുവയൽ രാമന്റെ കമ്മനയിലെ വീട്ടിൽ നടന്ന ചടങ്ങിൽ കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ ക്യാഷ് അവാർഡ് നൽകി. വൈസ് പ്രസിഡന്റ് എം.കെ കണ്ണൻ പ്രശസ്തിപത്രവും ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ പി.എസ് രാജൻ മൊമന്റോയും നൽകി. ഡയറക്ടർ പി.ഗഗാറിൻ അദ്ധ്യക്ഷത വഹിച്ചു. എക്സിക്യൂട്ടീവ് ഡയറക്ടർ കെ സി സഹദേവൻ, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി, എടവക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എച്ച്.ബി പ്രദീപ്, ഡയറക്ടർമാരായ ഇ രമേശ് ബാബു, അഡ്വ. ജി.ലാലു, എസ് ഹരിശങ്കർ, കാർഷിക വികസന ബാങ്ക് പ്രസിഡന്റ് പി വി സഹദേവൻ, നെല്ലൂർനാട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് മനു.ജി.കുഴിവേലി, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഇന്ദിര പ്രേമചന്ദ്രൻ, എടവക ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ ജെൻസി ബിനോയ് , മാനന്തവാടി സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ എ.ജോണി എന്നിവർ പ്രസംഗിച്ചു. പത്മശ്രീ ചെറുവയൽ രാമൻ മറുപടി പ്രസംഗം നടത്തി. സംഘാടക സമിതി കൺവീനർ സി.എം സന്തോഷ് കുമാർ സ്വാഗതവും കേരള ബാങ്ക് റീജിയണൽ ജനറൽ മാനേജർ സി.അബ്ദുൽ മുജീബ് നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |