ഹെൽമറ്റ് ധരിച്ച് പ്രതിഷേധം
Friday 15 May 2026 12:55 AM IST
ഫറോക്ക്: ഫറോക്ക് മുനിസിപ്പൽ ബസ്‌സ്റ്റാൻഡ് കെട്ടിടത്തിന്റെ കോൺക്രീറ്റ് പാളികൾ തുടർച്ചയായി വീഴുന്നതിൽ നടപടി സ്വീകരിക്കാത്ത യു.ഡി.എഫ് ഭരണസമിതിയുടെ അനാസ്ഥക്കെതിരെ എൽ.ഡി.എഫ് കൗൺസിലർമാർ ഹെൽമറ്റ് ധരിച്ച് ബസ് സ്റ്റാൻഡിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് റെയിൽവേ സ്റ്റേഷൻ പരിസരം കേന്ദ്രീകരിച്ച് ബസ് സ്റ്റാൻഡിലേക്ക് എൽ.ഡി.എഫ് മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ചും സംഘടിപ്പിച്ചു. സി.പി. എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം എം.ഗിരീഷ് ഉദ്ഘാടനം ചെയ്തു.എൽ.ഡി.എഫ് ബേപ്പൂർ മണ്ഡലം കൺവീനർ ടി.രാധാ ഗോപി , കെ.ടി.മുരളീധരൻ ,എം.എം. മുസ്തഫ, എം. സമീഷ്, യു. സുധർമ്മ കൗൺസിലർമാരായ എം.വിജയൻ , പ്രകാശ് കറുത്തേടത്ത്, കമറുലൈല . കെ എന്നിവർ സംസാരിച്ചു. വിജയകുമാർ പൂതേരി അദ്ധ്യക്ഷത വഹിച്ചു. സി. ഷിജു സ്വാഗതവും കെ.ബി. ഷാ നന്ദിയും പറഞ്ഞു.