സർഗാലയയിൽ ദ്വിദിന ശിൽപശാല

Friday 15 May 2026 12:31 AM IST
എംബ്രോയഡറി ദ്വിദിന ശിൽപശാല

പയ്യോളി: നൂൽ കല ഹാന്റ് എംബ്രോയഡറി ദ്വിദിന ശിൽപശാല 16, 17 തിയതികളിൽ സർഗാലയയിൽ നടക്കും. കസുതി (കർണാടക), കാന്ത (പശ്ചിമ ബംഗാൾ), ഫുൽക്കാരി (പഞ്ചാബ്), ചിക്കൻകാരി (ലഖ്‌നൗ), കച്ച് എംബ്രോയഡറി (ഗുജറാത്ത്), മിറർ വർക്ക് (രാജസ്ഥാൻ, ഗുജറാത്ത്) തുടങ്ങി ഇന്ത്യയിലുടനീളമുള്ള എംബ്രോയഡറിയുടെ സമ്പന്നമായ പൈതൃകം പങ്കെടുക്കുന്നവർക്ക് അടുത്തറിയാം. പങ്കെടുക്കുന്നവർക്ക് ശിൽപശാലയുടെ അവസാനത്തോടെ അടിസ്ഥാനപരവും നൂതനവുമായ തുന്നലുകളിൽ പരിശീലനം ലഭിക്കും. പരമ്പരാഗത ഇന്ത്യൻ എംബ്രോയഡറി ശൈലികൾ മനസിലാക്കുക, സ്വന്തം എംബ്രോയഡറി ചെയ്ത സാമ്പിൾ സൃഷ്ടികൾ തയ്യാറാക്കുക, സ്വതന്ത്രമായി രൂപകൽപ്പന ചെയ്യാനും പരീക്ഷിക്കാനുമുള്ള ആത്മവിശ്വാസം വളർത്തിയെടുക്കുക എന്നിവയാണ് ശിൽപശാലയിലൂടെ ലക്ഷ്യമിടുന്നത്. രജിസ്ട്രേഷനായി ഫോൺ: 9446304222.