പി.എം ഹരിദാസൻ മാസ്റ്റർ അനുസ്മരണം

Wednesday 20 May 2026 12:07 AM IST
എസ്.എൻ.ഡി.പി യോഗം വടകര യൂണിയൻ മുൻ ചെയർമാൻ പി.എം ഹരിദാസൻ മാസ്റ്റർ അനുസ്മരണ സമ്മേളനത്തിൽ യൂണിയൻ പ്രസിഡന്റ് എം.എം.ദാമോദരൻ പ്രസംഗിക്കുന്നു.

വടകര: എസ്.എൻ.ഡി.പി യോഗം വടകര യൂണിയൻ മുൻ ചെയർമാൻ പി.എം ഹരിദാസൻ മാസ്റ്റർ അഞ്ചാം ചരമവാർഷിക അനുസ്മരണം യൂണിയൻ ഗുരുദേവ ഓഡിറ്റോറിയത്തിൽ നടന്നു. ഡയറക്ടർ ബോർഡ് മെമ്പർ ബാബു പൂതംപാറ അനുസ്മരണ പ്രഭാഷണം നടത്തി. യൂണിയൻ പ്രസിഡന്റ് എം.എം.ദാമോദരൻ അദ്ധ്യക്ഷത വഹിച്ചു. രാമചന്ദ്രൻ മാസ്റ്റർ സിദ്ധാന്തപുരം, ഡയരക്ടർ ബോർഡ് മെമ്പർ ബാബു.സി.എച്ച്, വി.കെ.കുമാരൻ വളയം, കൗൺസിലർ ബാബു മണിയാറത്ത്,ശശിധരൻ പുഞ്ചിരി മിൽ എന്നിവർ പ്രസംഗിച്ചു. കൗൺസിലർമാരായ ജയേഷ് വടകര, പവിത്രൻ വീരഞ്ചേരി, ശാഖ സെക്രട്ടറിമാരായ രാജീവൻ പിലാത്തോട്ടത്തിൽ, ശ്രീധരൻ കൈപ്പാട്ട്, ദിനേശൻ മേപ്പയിൽ, സുനിൽ മാസ്റ്റർ പഴങ്കാവ് എന്നിവർ പങ്കെടുത്തു. കൗൺസിലർ വിനോദൻ മാസ്റ്റർ സ്വാഗതവും ഡയറക്ടർ ബോർഡ് മെമ്പർ റഷീദ് കക്കട്ട് നന്ദിയും പറഞ്ഞു.