SignIn
Kerala Kaumudi Online
Friday, 20 September 2024 5.26 AM IST

സൗന്ദര്യവത്കരണത്തിന് കൈകോർത്ത് കലാകാരന്മാർ

Increase Font Size Decrease Font Size Print Page
railway
ജിതിൻ കടമേരി വർച്ച ചിത്രം നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ പി.സജീഷ് ഏറ്റുവാങ്ങുന്നു.

വടകര: നഗരസഭയുടെ സമ്പൂർണ മാലിന്യമുക്ത പദ്ധതിയുടെ ഭാഗമായി റെയിൽവേ സ്റ്റേഷൻ സൗന്ദര്യവത്കരണ ശുചീകരണ യജ്ഞത്തിൽ കലാകാരന്മാരും സന്നദ്ധസംഘടനാ പ്രവർത്തകരും അണിചേർന്നു. ജിതിൻ കടമേരി വരച്ച ചിത്രങ്ങളും സ്ത്രീധനത്തിനെതിരെ കെ.ചന്ദ്രൻ നൂൽകമ്പിയിൽ തീർത്ത ശില്പങ്ങളും കൈമാറി.

ജില്ലാ കരാട്ടെ അസോസിയേഷൻ പ്രസിഡന്റ് പി.സുനിൽകുമാറിന്റെ നേതൃത്വത്തിൽ പരിസരപ്രദേശത്തെ കാടുപിടിച്ചു കിടന്ന വലിയൊരു ഭാഗം വൃത്തിയാക്കി. ശുചീകരണയജ്ഞം സെപ്തംബർ 30 വരെയുണ്ടാവും.

ചിത്രങ്ങൾ ഹെൽത്ത് ഇൻസ്പെക്ടർ പി. സജീഷ് ഏറ്റുവാങ്ങി. റോട്ടറി പ്രസിഡന്റ് കെ. നാരായണൻ, സെക്രട്ടറി രാജേഷ് കക്കാട്, ട്രഷറർ എം.ഷിനോജ്, ഇ.സുബ്രഹ്മണ്യൻ, ഡോ.മുഹമ്മദ് അഫ്റോസ്, സ്റ്റേഷൻ സൂപ്രണ്ട് വത്സലൻ കുനിയിൽ, മണലിൽ മോഹനൻ, ഡോ.കെ. എം അബ്ദുള്ള, പി.പി രാജൻ എന്നിവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOZHIKODE, RAILWAY
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.