കോഴിക്കോട് : ജില്ലയിൽ വീണ്ടും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയരുന്നു. കഴിഞ്ഞ ദിവസം 10ന് താഴെയെത്തിയ ടി.പി.ആർ നിരക്ക് ഇന്നലെ 13.63 ശതമാനമായി ഉയർന്നു. 1275 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 11 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പർക്കത്തിലൂടെ 1259 പേർ രോഗബാധിതരായി. നാല് ആരോഗ്യ പ്രവർത്തകർക്കും അന്യസംസ്ഥാനങ്ങളിൽ നിന്നെത്തിയ ഒരാൾക്കും രോഗം സ്ഥിരീകരിച്ചു. 9523 പേരെ പരിശോധനയ്ക്ക് വിധേയരാക്കി. 2184 പേർ കൂടി രോഗമുക്തി നേടി. മരണം 2627 ആയി.
ഉറവിടം വ്യക്തമല്ലാത്തവർ
ചെക്യാട് 1, കടലുണ്ടി 2, കാവിലുംപാറ 1, കൊയിലാണ്ടി 1, കോഴിക്കോട് 1, കുറ്റ്യാടി 2, പേരാമ്പ്ര 1, വളയം 2.
സമ്പർക്കം
കോഴിക്കോട് കോർപ്പറേഷൻ 220, അരിക്കുളം 8, അത്തോളി 39, ആയഞ്ചേരി 1, അഴിയൂർ 3, ബാലുശ്ശേരി 6, ചക്കിട്ടപ്പാറ 1, ചങ്ങരോത്ത് 1, ചാത്തമംഗലം 19, ചേളന്നൂർ 18, ചേമഞ്ചേരി 18, ചെങ്ങോട്ട്കാവ് 7, ചെറുവണ്ണൂർ 16, ചോറോട് 11, എടച്ചേരി 2, ഏറാമല 2, ഫറോക്ക് 61, കടലുണ്ടി 5, കക്കോടി 61, കാക്കൂർ 27, കാരശ്ശേരി 1, കട്ടിപ്പാറ 17, കാവിലുംപാറ 4, കായക്കൊടി 1, കായണ്ണ 3, കീഴരിയൂർ 4, കിഴക്കോത്ത് 9, കോടഞ്ചേരി 14, കൊടിയത്തൂർ 5, കൊടുവള്ളി 9, കൊയിലാണ്ടി 27, കൂടരഞ്ഞി 17, കൂത്താളി 1, കോട്ടൂർ 10, കുന്ദമംഗലം 25, കുന്നുമ്മൽ 2, കുരുവട്ടൂർ 8, കുറ്റ്യാടി 2, മടവൂർ 28, മണിയൂർ 10, മരുതോങ്കര 4, മാവൂർ 6, മേപ്പയ്യൂർ 21, മൂടാടി 20, മുക്കം 28, നാദാപുരം 6, നടുവണ്ണൂർ 37, നൻമണ്ട 27, നരിക്കുനി 48, നരിപ്പറ്റ 9, നൊച്ചാട് 6, ഒളവണ്ണ 27, ഓമശ്ശേരി 24, ഒഞ്ചിയം 6, പനങ്ങാട് 5, പയ്യോളി 19, പേരാമ്പ്ര 6, പെരുമണ്ണ 9, പെരുവയൽ 13, പുറമേരി 3, പുതുപ്പാടി 40, രാമനാട്ടുകര 18, തലക്കുളത്തൂർ 4, താമരശ്ശേരി 11, തിക്കോടി 11, തിരുവള്ളൂർ 8, തിരുവമ്പാടി 24, തൂണേരി 1, തുറയൂർ 3, ഉള്ള്യേരി 29, ഉണ്ണികുളം 18, വടകര 20, വളയം 5, വാണിമേൽ 3, വേളം 1, വില്യാപ്പള്ളി 16.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |