കോഴിക്കോട് : ആറാമത് കേരള ലിറ്ററേച്ചർ ഫെസ്റ്ര് സംഘാടക സമിതി രൂപീകരിച്ചു. പൊതുമരാത്ത് -ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് യോഗം ഉദ്ഘാടനംചെയ്തു. ഫെസ്റ്റിവൽ തീം മന്ത്രി പ്രകാശനം ചെയ്തു. മുൻ എം.എൽ.എ എ. പ്രദീപ്കുമാർ അദ്ധ്യക്ഷനായി. തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ രജിസ്ട്രേഷൻ ഉദ്ഘാടനം ചെയ്തു. മേയർ ഡോ. ബീനാ ഫിലിപ്പ്, ഡെപ്യൂട്ടി മേയർ സി.പി. മുസാഫർ അഹമ്മദ്, രവി ഡി.സി, ഡോ. എ.കെ. അബ്ദുൾഹക്കീം എന്നിവർ പ്രസംഗിച്ചു. സാഹിത്യകാരൻ കെ. സച്ചിദാനന്ദനാണ് ഫെസ്റ്റ്വെൽ ഡയറക്ടർ. എ.പ്രദീപ്കുമാർ (ചെയർമാൻ), ഡോ. എ കെ അബ്ദുൾ ഹക്കീം (കൺവീനർ), രവി ഡി.സി (ചീഫ് ഫെസിലിറ്റേറ്റർ) എന്നിവരെ തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |