കോഴിക്കോട്: കാലിക്കറ്റ് ആഡ് ക്ലബ്ബിന്റെ വാർഷിക ജനറൽബോഡി യോഗം മുഖ്യരക്ഷാധികാരി ഹരിദാസ് (റിട്ട. ജി.എം, മാർക്കറ്രിംഗ്, മലയാള മനോരമ) ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.ജി സുനിൽ വർഗീസ് അദ്ധ്യക്ഷത വഹിച്ചു. രക്ഷാധികാരി എൻ. രാജീവ് മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി കെ.വി രജീഷ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ സി. ഗോപൻ വരവ് ചെവവ് കണക്ക് അവതരിപ്പിച്ചു. എം.വി അനീഷ്, കെ ത്രീ എ ഭാരവാഹി മാത്യു എന്നിവർ സംസാരിച്ചു. ശ്രീജിത്ത് കടത്തനാട് സ്വാഗതവും ദിനൽ ആനന്ദ് നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |