മുക്കം: വിവാദമായ ഓമശ്ശേരി- എരഞ്ഞിമാവ് റോഡിലെ
മരം ലേലം റദ്ദാക്കി. 15ന് പുനർലേലം ചെയ്യുമെന്ന് എക്സിക്യുട്ടീവ് എൻജിനിയർ അറിയിച്ചു. റീ ബിൽഡ് കേരള ഇനീഷ്യേറ്റീവ് പദ്ധതിയുടെ ഭാഗമായി കൊയിലാണ്ടി - താമരശേരി -മുക്കം - അരീക്കോട് കെ.എസ്.ടി.പി.റോഡിൽ 29 റീച്ചുകളിലായി കഴിഞ്ഞ 25ന് നടത്തിയ മരം ലേലമാണ് റദ്ദാക്കിയത്. ലേലത്തിൽ പങ്കെടുക്കാനെത്തിയവരിൽ നിന്ന് ഒരു സംഘം ഡിഡിയും മറ്റ് രേഖകളും പിടിച്ചു വാങ്ങി ഭീഷണിപ്പെടുത്തുകയും മർദ്ദിക്കുകയും ചെയ്തതായി പരാതി ഉയർന്നിരുന്നു. നെല്ലിക്കപറമ്പ് മുതൽ എരഞ്ഞിമാവ് വരെയുള്ള മരങ്ങളുടെ പുനർലേലം 15 ന് രാവിലെ 10 മണിക്കും ഓമശേരി മുതൽ നെല്ലിക്കപറമ്പ് വരെയുള്ള മരങ്ങളുടെ പുനർലേലം 11.30നും നെല്ലിക്കപറമ്പിലെ ശ്രീധന്യ കൺസ്ട്രക്ഷൻ കമ്പനിയുടെ സൈറ്റ് ഓഫീസിൽ നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |