കുന്ദമംഗലം: ഒളവണ്ണ ഗ്രാമപഞ്ചായത്തിന് അനുവദിച്ച കേരഗ്രാമം പദ്ധതിയ്ക്ക് തുടക്കമായി. പി.ടി.എ റഹീം എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ അതാത് പ്രദേശത്തിന് അനുയോജ്യമായ തെങ്ങുകൃഷി പരിപാലത്തിനുള്ള വിവിധ പ്രവർത്തനങ്ങളാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. രോഗം ബാധിച്ചതും കായ്ഫലം കുറഞ്ഞതും പ്രായാധിക്യമുള്ളതുമായ തെങ്ങുകൾ മുറിച്ചുമാറ്റി പകരം ഗുണമേന്മയുള്ള തൈകൾ വെച്ചുപിടിപ്പിക്കുക, സബ്സിഡി നിരക്കിൽ കുമ്മായം, ജൈവവളം, രാസവളം, കീടനാശിനി എന്നിവ കർഷകർക്ക് ലഭ്യമാക്കുക തുടങ്ങിയവയാണ് പദ്ധതിയിലൂടെ നടപ്പാക്കുക. ഒളവണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ശാരുതി അദ്ധ്യക്ഷയായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് രവീന്ദ്രൻ പറശ്ശേരി പമ്പ് സെറ്റ് വിതരണ ഉദ്ഘാടനം നിർവഹിച്ചു. പ്രിൻസിപ്പൽ കൃഷി ഓഫീസർ ശശി പൊന്നറ പദ്ധതി വിശദീകരിച്ചു. എൻ.ജയപ്രശാന്ത്, എം.സിന്ധു, കൃഷി അസി. ഡയറക്ടർ അനിത പാലാരി, മനോജ് പാലത്തൊടി, ഇ.രമേശൻ, എൻ.മുരളീധരൻ, എം.പി.എം.ബഷീർ, വി. ബാലൻകുട്ടി, രാമദാസ് മനക്കൽ, പി.അബ്ദുൽ അസീസ് എന്നിവർ സംസാരിച്ചു. നീതുചന്ദ്ര സ്വാഗതവും കേരഗ്രാമം പ്രസിഡന്റ് സി.പി.പ്രദീപ് കുമാർ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |