കോഴിക്കോട്: അഖിലേന്ത്യാ അന്തർസർവകലാശാലാ കിരീടം ചൂടിയ കാലിക്കറ്റ് ടീമംഗങ്ങൾക്ക് സർവകലാശാലാ കാമ്പസിൽ ഗംഭീര വരവേല്പ്. സർ അശുതോഷ് മുഖർജി കപ്പ് വീണ്ടും കാലിക്കറ്റിലെത്തിച്ച ടീമിനെ പ്രധാന കവാടത്തിൽ നിന്നു തന്നെ സ്വീകരിച്ച് ആനയിക്കുകയായിരുന്നു. രജിസ്ട്രാർ ഡോ. ഇ.കെ. സതീഷ്, സിൻഡിക്കേറ്റ് അംഗങ്ങളായ അഡ്വ.ടോം കെ തോമസ്, കെ.കെ. ഹനീഫ, സെനറ്റ് അംഗം വിനോദ് എൻ.നീക്കാമ്പുറത്ത്, കായികവകുപ്പ് ഡയറക്ടർ ഡോ.വി.പി. സക്കീർ ഹുസൈൻ, ഉപഡയറക്ടർ ഡോ.എം.ആർ.ദിനു, അസി. ഡയറക്ടർ ഡോ.കെ.ബിനോയ് എന്നിവർ നേതൃത്വം നൽകി.
സ്വീകരണച്ചടങ്ങിൽ ടീമംഗങ്ങളും മുഖ്യപരിശീലകൻ സതീവൻ ബാലനും ചേർന്ന് വൈസ് ചാൻസലർ ഡോ.എം.കെ.ജയരാജിന് കപ്പ് കൈമാറി. പ്രൊ വൈസ് ചാൻസലർ ഡോ.എം. നാസർ, സിൻഡിക്കേറ്റ് അംഗം ഡോ.എം.മനോഹരൻ തുടങ്ങിയവർ സംബന്ധിച്ചു. ടീമിനുള്ള ഔദ്യോഗിക സ്വീകരണം ചൊവ്വാഴ്ച വൈകിട്ട് സർവകലാശാലാ കാമ്പസിൽ നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |