SignIn
Kerala Kaumudi Online
Thursday, 19 September 2024 1.58 PM IST

കൽപ്പറ്റയ്ക്ക് പുതുമോടിയാവുന്നതോടെ വരും, ന്യൂജെൻ ടൗൺഹാളും

Increase Font Size Decrease Font Size Print Page
th
അത്യാധുനിക സൗകര്യങ്ങളോടെയുള്ള നിർദ്ദിഷ്ട ടൗൺഹാളിന്റെ രേഖാചിത്രം

 ഡി.പി.ആർ തയ്യാറാക്കാൻ ഊരാളുങ്കൽ

 550 ഇരിപ്പിടങ്ങളോടെ ഓഡിറ്റോറിയം

 2 ബോർഡ് മീറ്റിംഗ് ഹാളുകൾ

 200 പേർക്ക് ഇരിക്കാവുന്ന ഡൈനിംഗ് ഹാൾ
 അതിഥികൾക്കായി വിശ്രമമുറികൾ
 വിശാലമായ പാർക്കിംഗ് സൗകര്യം

കൽപ്പറ്റ: ആസ്ഥാന നഗരത്തിന്റെ സൗന്ദര്യവത്കരണം പൂർത്തിയാവുമ്പോഴേക്കും പുതിയ കാലത്തിനനുസൃതമായി പുത്തൻ ടൗൺഹാളും ഉയരും. ആധുനികസൗകര്യങ്ങളോടെ മൂന്നുനില ടൗൺഹാൾ പണിയാനാണ് മുനിസിപ്പൽ ഭരണസമിതി ഒരുങ്ങുന്നത്.

പുത്തൻ കെട്ടിടം വരുന്നതോടെ ചെറുതും വലുതുമായുള്ള പൊതുപരിപാടികൾക്കും വിവാഹച്ചടങ്ങുകൾക്കുമെല്ലാം താരതമ്യേന ചുരുങ്ങിയ ചെലവിൽ വേദിയാവും. കൽപ്പറ്റ മാർക്കറ്റ്‌ റോഡിൽ മുനിസിപ്പാലിറ്റിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് നിലവിലുള്ള കെട്ടിടം പൂർണമായും പൊളിച്ചുമാറ്റിയാണ് പുതിയ ടൗൺഹാൾ പണിതുയർത്തുക. ഏതാണ്ട് 5 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പ്രോജക്ട് സംബന്ധിച്ച് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയുമായി ചർച്ച തുടങ്ങിക്കഴിഞ്ഞു. ഡി.പി.ആർ തയ്യാറാക്കാനുള്ള ചുമതല സൊസൈറ്റിയെ ഏല്പിച്ചിട്ടുണ്ട്.

മുനിസിപ്പാലിറ്റിയുടെ പ്ലാൻ ഫണ്ടിൽ നിന്നുള്ള തുകയ്ക്കു പുറമെ വായ്പയുമെടുത്തായിരിക്കും നിർമ്മാണച്ചെലവ് കണ്ടെത്തുക. നാലു പതിറ്റാണ്ടു മുമ്പ് പണിത നിലവിലുള്ള ടൗൺഹാൾ വൈകാതെ ഓർമ്മയിലേക്ക് മറയും. കുറേയായി ടൗൺഹാൾ ജീർണാവസ്ഥയിലാണ്. പൊതുപരിപാടികൾക്ക് നിയന്ത്രണമുണ്ടെന്നിരിക്കെ അടഞ്ഞുകിടക്കുകയാണിപ്പോൾ. നഗരത്തിൽ റോഡ് വികസനവും ശുചിത്വയജ്ഞവും പൂച്ചെടികളും മറ്റുമായി സൗന്ദര്യവത്കരണവും കൂടിയാവുന്നതോടെ പുത്തൻ ടൗൺഹാൾ കൂടി ഒരുക്കുകയാണ് ലക്ഷ്യം.
നിർദ്ദിഷ്ട ഓഡിറ്റോറിയത്തിൽ ബാൽക്കണിയിലുൾപ്പെടെ 550 പേർക്ക് ഇരിക്കാനുള്ള സൗകര്യമുണ്ടാവും. വിശാലമായ സ്റ്റേജായിരിക്കും. ഡൈനിംഗ് ഹാളിൽ ഒരേ സമയം 200 പേർക്ക് ഇരിക്കാം. ഭക്ഷണം പാകം ചെയ്യാൻ വിപുലമായ സൗകര്യമുണ്ടാവും.

രണ്ടു ബോർഡ് മീറ്റിംഗ് ഹാൾ തീർക്കുന്നത് 30 വീതം ഇരിപ്പിടങ്ങളോടെയായിരിക്കും. അതിഥികൾക്ക് വിശ്രമിക്കാൻ പ്രത്യേക മുറികളുമുണ്ടാവും. വാഹനങ്ങളുടെ പാർക്കിംഗിന് വിശാലമായ സൗകര്യമൊരുക്കും.

''അതിവേഗം മാത്തിലേക്ക് നീങ്ങുന്ന നഗരത്തിന് അനുയോജ്യമായ ടൗൺഹാളായിരിക്കും ഉയരുക. കൽപ്പറ്റയുടെ വികസനത്തിന് പുതിയ ചുവടുവെപ്പായിരിക്കും ഇത്.

കേയംതൊടി മുജീബ്,

മുനിസിപ്പൽ ചെയർമാൻ

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.