കോഴിക്കോട്: സപ്ലൈകോയുടെ വിഷു-ഈസ്റ്റർ-റംസാൻ ഫെയറിന് ഇന്ന് തുടക്കം. സപ്ലൈകോ ഔട്ട്ലെറ്റുകളാണ് മേയ് മൂന്നുവരെ ഉത്സവകാല ഫെയറുകളായി പ്രവർത്തിക്കുക. ജില്ലാതല ഉദ്ഘാടനം ഇന്ന് രാവിലെ ഒമ്പതിന് കോവൂർ സൂപ്പർ മാർക്കറ്റിൽ പൊതുമരാമത്ത് -ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. കോർപറേഷൻ മേയർ ഡോ.ബീന ഫിലിപ്പ് അദ്ധ്യക്ഷത വഹിക്കും. ഉത്സവകാലത്ത് വിലക്കയറ്റം നിയന്ത്രിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഫെയറുകൾ ആരംഭിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |