കോഴിക്കോട്: കോഴിക്കോട് ഇംഹാൻസും കാലിക്കറ്റ് സൗത്ത് റോട്ടറി ക്ലബ്ബും അനുയാത്ര എസ്.ഐ.ഡിയും സംയുക്തമായി ഭിന്നശേഷി കുട്ടികളുടെ മാനസികവും ശാരീരികവുമായ ഉന്നമനത്തിനായി ഒരുക്കിയ പദ്ധതികളുടെ ഉദ്ഘാടനം ഇന്ന്. കളിമുറ്റം ചിൽഡ്രൻസ് പാർക്ക്, യൂ ടേൺ ദ വേ ടു റിക്കവറി എന്നീ പദ്ധതികൾക്കാണ് തുടക്കമാവുന്നത്. രാവിലെ 9.30 ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്,എം.കെ.രാഘവൻ എം.പി, തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ എന്നിവർ ഉദ്ഘാടനം ചെയ്യും. 6 ലക്ഷം രൂപയാണ് പദ്ധതി ചെലവ്. വാർത്താ സമ്മേളനത്തിൽ കാലിക്കറ്റ് സൗത്ത് റോട്ടറി ക്ലബ് പ്രസിഡന്റ് ടി.കെ.രാധാകൃഷ്ണൻ, ഇംഹാൻസ് ഡയറക്ടർ ഡോ.പി.കൃഷ്ണകുമാർ, ഇംഹാൻസ് പ്രോജക്ട് കോ ഓർഡിനേറ്റർ ടി.രേഷ്മ, കാലിക്കറ്റ് സൗത്ത് റോട്ടറി ക്ലബ് സെക്രട്ടറി പ്രതീഷ് മേനോൻ, പ്രോഗ്രാം ചെയർമാൻ പി.സി.കെ.രാജൻ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |