@ജില്ലയിൽ 3500 സംരംഭങ്ങൾ
കോഴിക്കോട്: ജില്ലയിൽ സ്ത്രീകളുടെ സമഗ്ര മുന്നേറ്റത്തിനായി കുടുംബശ്രീയുടെ കരുത്തുറ്റ ഇടപെടൽ. നിലവിൽ 3500 സംരംഭങ്ങളാണ് ജില്ലയിൽ പ്രവർത്തിച്ചുവരുന്നത്. കുടുംബശ്രീ ജില്ലയിൽ 106 ജനകീയ ഹോട്ടലുകൾ ആരംഭിച്ചു. ദിവസേന 31000 ത്തോളം ഊണുകളാണ് ഇതുവഴി വിതരണം ചെയ്തു വരുന്നത്. 20, 25 നിരക്കിലാണ് ഉച്ച ഭക്ഷണ വിതരണം. ഇതുപ്രകാരം ജില്ലയിലെ വിവിധ കുടുംബശ്രീ ജനകീയ ഹോട്ടലുകൾ വിതരണം ചെയ്ത ഉച്ചഭക്ഷണത്തിന് ഈ വർഷം ജില്ലയിൽ എട്ടു കോടിയോളം രൂപ സബ്സിഡി അനുവദിച്ചിട്ടുണ്ട്.
പട്ടികവർഗ മേഖലയിൽ പുതിയ അഞ്ച് ട്രൈബൽ അയൽക്കൂട്ടങ്ങളും പുതിയ പത്ത് ട്രൈബൽ ജെ.എൽ.ജികളും രൂപവത്കരിച്ചു. പട്ടികവർഗ മേഖലയിലെ അയൽക്കൂട്ടങ്ങളെ സ്വയംപര്യാപ്തമാക്കുന്നതിന്റെ ഭാഗമായി ജില്ലയിൽ പത്ത് അയൽക്കൂട്ടങ്ങളെ തിരഞ്ഞെടുത്തു. മുഴുവൻ സബ്സിഡിയോടെ നിരവധി യൂണിറ്റുകൾ ആരംഭിച്ചു. സ്റ്റാർട്ട് അപ്പ് ഫണ്ടുകൾ നൽകി ജില്ലയിൽ പുതുതായി ആറ് ചെറുകിട സംരംഭങ്ങൾ രൂപവത്കരിച്ചു.
സ്ത്രീകൾക്കും കുട്ടികൾക്കും എതിരേയുള്ള അതിക്രമങ്ങൾ തടയുകയെന്ന ലക്ഷ്യത്തോടെ ജില്ലയിലെ 12 ബ്ലോക്കുകളിൽനിന്നായി തിരഞ്ഞെടുക്കപ്പെട്ട 12 പഞ്ചായത്തുകളിൽ ക്രൈം മാപ്പിംഗ് പ്രവർത്തനം ആരംഭിച്ചു. ജില്ലയിൽ 1,566 വാർഡിൽ ആകെ 1,596 ഓക്സിലറി ഗ്രൂപ്പ് രൂപവത്കരിച്ചു. 29,136 യുവതികൾ ഈ ഗ്രൂപ്പുകളിൽ അംഗങ്ങളാണ്.
കുടുംബശ്രീ ജില്ലാമിഷൻ ശുചിത്വചങ്ങലയുടെ ഭാഗമായി 3,15,234 വീടുകൾ ശുചിത്വഭവനമായി പ്രഖ്യാപിച്ചു.
4,571 അയൽക്കൂട്ടത്തിന് 349 കോടിരൂപ ബാങ്ക് ലിങ്കേജ് വഴി നേടി. ലിങ്കേജ് ലോൺ എടുത്ത അയൽക്കൂട്ടത്തിന് ലോൺ പലിശ സബ്സിഡിയായി ഈ വർഷം 3.25 കോടിരൂപ നൽകി. 333 അയൽക്കൂട്ടത്തിന് ഈ വർഷം 50 ലക്ഷംരൂപ നൽകി. നാല് പുതിയ ബഡ്സ് ബി.ആർ.സി സ്ഥാപനങ്ങൾ ആരംഭിച്ചു. ബഡ്സ് ഫെസ്റ്റ് മഴവില്ല് 2022 നടപ്പാക്കി.
കുടുംബശ്രീ വഴി 952.1 ഹെക്ടറിൽ പച്ചക്കറി, നെല്ല്, വാഴ എന്നിവ കൃഷി ചെയ്തുവരുന്നുണ്ട്. ഉത്പന്നങ്ങളുടെ വിപണനത്തിനായി ജില്ലയിൽ 36 നാട്ടുചന്തകൾ പ്രവർത്തിച്ചുവരുന്നു. ജില്ലയിൽ 16 ചെറുകിട മൂല്യവർദ്ധിത യൂണിറ്റും പത്ത് ഇടത്തരം മൂല്യവർദ്ധിത യൂണിറ്റും 22 ജൈവിക പ്ലാന്റ് നഴ്സറികളും പ്രവർത്തിക്കുന്നുണ്ട്. 7143 ഫലവൃക്ഷ തൈകളും വിതരണം ചെയ്തു.
20 അഗ്രി ബിസിനസ് വെഞ്ചറുകൾ പ്രവർത്തിച്ചുവരുന്നുണ്ട്. 1225 വാർഡുകളിലായി 61,250 കുടുംബശ്രീ കുടുംബങ്ങൾ അഗ്രി ന്യൂട്രി ഗാർഡൻ പദ്ധതിയുടെ ഭാഗമായി. 10 ബയോഫാർമസികൾ, രണ്ട് ഫ്രൂട്ട് പ്രോസസിംഗ് യൂണിറ്റുകൾ, അഞ്ച് വെജിറ്റബിൾ കിയോസ്ക്കുകൾ എന്നിവ ജില്ലയിൽ പ്രവർത്തിക്കുന്നുണ്ട്.
781 ക്ഷീരസാഗരം യൂണിറ്റുകളും 825 ആട് ഗ്രാമം യൂണിറ്റുകളും 24 മുട്ടക്കോഴി യൂണിറ്റുകളുമാണുള്ളത്. മൃഗസംരക്ഷണ മേഖലയിൽ പുതിയ യൂണിറ്റുകൾ രൂപവത്കരിക്കുന്നതിന് സാമ്പത്തിക സഹായം നൽകി.
കുടുംബശ്രീ കേരള ചിക്കൻ പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ അംഗങ്ങളായ ഇറച്ചിക്കോഴി കർഷകർക്ക് കോഴിക്കുഞ്ഞ്, തീറ്റ എന്നിവ നൽകി. പ്രവാസി ഭദ്രത, ഗ്രാമകം ഗ്രാമീണ ദാരിദ്ര്യ ലഘൂകരണ പദ്ധതി, തൊഴിൽ വൈദഗ്ധ്യ പരിശീലനം, മാസച്ചന്തകൾ, കുടുംബശ്രീ മാർക്കറ്റിംഗ് ഔട്ലെറ്റുകൾ, പിങ്ക് കഫേ, നാനോ മാർക്കറ്റുകൾ, സി.ഇ.എഫ് ലോൺ വിതരണം, പ്രത്യേക വിപണന മേളകൾ, ഹോംഷോപ്, മാർക്കറ്റിംഗ് കിയോസ്കുകൾ, യുവ കേരളം സെന്ററുകൾ, എസ്.വി.ഇ.പി പദ്ധതി എന്നിവ വിജയകരമായി നടപ്പാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |