കോഴിക്കോട്: ശ്രീകണ്ഠേശ്വര ക്ഷേത്രത്തിലെ 112 ാം മത് പ്രതിഷ്ഠാദിനം ക്ഷേത്രം തന്ത്രി രാകേഷ് തന്ത്രിയുടെയും മേൽശാന്തി ഷിബു ശാന്തിയുടെയും മുഖ്യ കാർമ്മികത്വത്തിൽ ആചരിച്ചു. മഹാഗണപതി ഹവനം, പ്രഭാത പൂജ, പന്തീരടി പൂജ, നവകം, പഞ്ചഗവ്യം, മദ്ധ്യാഹ്ന പൂജ, ദീപാരാധന, അത്താഴപൂജ, മംഗളപൂജ എന്നിവയും ക്ഷേത്രം ഭജനസമിതിയുടെ ഭജനയും സായിവേദവാഹിനി കേരളയുടെ വേദജപവും നടന്നു. വൈകീട്ട് നടന്ന സാമൂഹ്യാരാധനയ്ക്ക് ക്ഷേത്രം പ്രസിഡന്റ് പി.വി.ചന്ദ്രൻ, വൈസ് പ്രസിഡന്റ് പൊറോളി സുന്ദർദാസ്, ജനറൽ സെക്രട്ടറി എടക്കോത്ത് സുരേഷ്ബാബു, ജോയന്റ് സെക്രട്ടറി സജീവ്സുന്ദർ കാശ്മിക്കണ്ടി, ട്രഷറർ കെ.വി.അരുൺ എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |