സുൽത്താൻ ബത്തേരി: പഴേരി ഗ്രന്ഥശാല 'ചമൽക്കാരം' എന്ന പേരിൽ വീട്ടുമുറ്റത്തൊരു പുസ്തക ചർച്ച നടത്തി. ലളിതാംബിക അന്തർജനത്തിന്റെ അഗ്നിസാക്ഷിയാണ് ഉല്ലാസ് വയനാട് അവതരിപ്പിച്ചത്. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ.സത്താർ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് ഷഫീർ പഴേരി അദ്ധ്യക്ഷത വഹിച്ചു. നഗരസഭ കൗൺസിലർമാരായ കെ.റഷീദ്, എസ്.രാധാകൃഷ്ണൻ, മുൻമെമ്പർ കെ.നൂറുദ്ദീൻ, ഒയിസ്കാ സംസ്ഥാന എക്സിക്യൂട്ടീവ് സെക്രട്ടറി വിനയകുമാർ അഴിപ്പുറത്ത് ഗ്രന്ഥശാല സെക്രട്ടറി പി.എസ്.ലത്തിഫ്, വി.അബ്ദുള്ള, ഷമീർഷാഫി, സി.ഇ.ഫിലിപ്പ്, അലക്സാണ്ടർ, വി.ജോർജ്, വി.ഡി.ദിലീപ്, കെ.ഹക്കീം, ശ്രീനിവാസൻ അഴിപ്പുറത്ത്, പി.ജി.സന്തോഷ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
അന്നങ്ങാട്ട് രതീഷ് ചികിത്സാ ധനസഹായ നിധിയിലേക്ക് പഴേരിയിൽ നിന്ന് സമാഹരിച്ച 50000 രൂപ ചടങ്ങിൽ കൈമാറി. മികച്ച സെറികൾച്ചറൽ കൃഷിക്കുള്ള അവാർഡ് ലഭിച്ച ഷീന സജിയെ യോഗം അനുമോദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |