വടകര: സംസ്ഥാന സർക്കാരിന്റെ രണ്ടാം നൂറുദിന പദ്ധതിയിയിൽ നടപ്പിലാക്കുന്ന വിജ്ഞാന നൈപുണ്യ വികസന കേന്ദ്രം കുറുന്തോടി എൻജിനിയറിംഗ് കോളേജിൽ ആരംഭിച്ചു. തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ ശ്രീലത ഉദ്ഘാടനം ചെയ്തു. തൊഴിലന്വേഷകർ, സംരംഭകർ, ഉദ്യോഗസ്ഥർ എന്നിവർക്ക് വിവിധ മേഖലകളിൽ മികവ് വർധിപ്പിക്കാനുള്ള പരിശീലന പരിപാടികൾ നടപ്പിൽ വരുത്തുകയാണ് കേന്ദ്രത്തിന്റെ ലക്ഷ്യം. മലപ്പുറം, കോഴിക്കോട് ജില്ലകളിലെ സ്കിൽ ആൻഡ് നോളജ് ഡെവലപ്മെന്റ് സെന്ററാണ് വടകര എൻജിനിയറിംഗ് കോളേജിൽ പ്രവർത്തനമാരംഭിച്ചത്. പ്രിൻസിപ്പൽ ഡോ ഒ.എ.ജോസഫ് അദ്ധ്യക്ഷത വഹിച്ചു.കോ ഓർഡിനേറ്റർ ടി.ഷിബിലി, പ്രോഗ്രാം കോ ഓർഡിനേറ്റർ ഡോ.സി.കെ.സ്മിത എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |