കോഴിക്കോട്: ജില്ലാ പഞ്ചായത്ത് ചാത്തമംഗലത്തെ പ്രാദേശിക കോഴി വളർത്തുകേന്ദ്രം വഴി നടപ്പാക്കുന്ന 'കരുന്നു കൈകളിൽ കുഞ്ഞിക്കോഴി' പദ്ധതിയുടെ ഭാഗമായി ചാലിയം ഗവ.ഫിഷറീസ് സ്കൂളിലെ കുട്ടികൾക്ക് കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.പി. ഗവാസ് ഉദ്ഘാടനം നിർവഹിച്ചു.
കുട്ടികളിൽ ജീവികളോടുള്ള സ്നേഹം സഹാനുഭൂതി എന്നിവ വളർത്തുക, കോഴി വളർത്തു രീതികൾ പരിശീലിപ്പിക്കുക എന്നിവ ലക്ഷ്യമിട്ടാണ് ജില്ലാ പഞ്ചായത്ത് പദ്ധതി നടപ്പിലാക്കുന്നത്.കൂടാതെ ഭാവിയിൽ നല്ലയിനം മാംസം വീട്ടു വളപ്പിൽതന്നെ ഉണ്ടാക്കുക,വീടുകളിലെ നിലവിലുള്ള കോഴികളുടെ ജനിതക ഗുണം വർദ്ധിപ്പിക്കുക എന്നിവയും അധിമായി ലക്ഷ്യമിടുന്നു.
കടലുണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി .അനുഷ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.ശിവദാസൻ , സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻമാരായ ടി. സുഷമ, മുരളി മുണ്ടേങ്ങാട്ട്, ബിന്ദു പച്ചാട്ട്, ബ്ലോക്ക് പഞ്ചായത്ത് അംഗം ലുബൈന ബഷീർ, ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ, സ്കൂൾ ഹെഡ്മാസ്റ്റർ ആർ.ശ്രീജിത്ത്, പി.ടി.എ പ്രസിഡന്റ് ജലീൽ കെ.പി. എന്നിവർ പങ്കെടുത്തു.
അഞ്ഞൂറ് വീതം കോഴി കുഞ്ഞുങ്ങളെയാണ് വിതരണം ചെയ്തത്.
കോഴിക്കുഞ്ഞ് പരിപാലനത്തിന് ആവശ്യമായ നിർദ്ദേശങ്ങൾ ഫാം അധികൃതർ വിശദീകരിച്ചു.
കടലുണ്ടി ജില്ലാ പഞ്ചായത്ത് ഡിവിഷനിലെ ഒളവണ്ണ ഗ്രാമ പഞ്ചായത്തിലെ ഇരിങ്ങല്ലൂർ ഗവ.എൽ.പി. സ്കൂളിലും കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |