വടകര: കൊവിഡിന് മുമ്പ് മുക്കാളി റെയിൽവേ സ്റ്റേഷനിൽ നിർത്തിയിരുന്ന എല്ലാ ട്രെയിനുകൾക്കും സ്റ്റോപ്പ് അനുവദിക്കണമെന്ന് സി.പി.ഐ അഴിയൂർ ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു. മുക്കാളി ഹാൾട്ട് സ്റ്റേഷന് പൂർണ റെയിൽവേ സ്റ്റേഷൻ പദവി നൽകണം. ജില്ലാ സെക്രട്ടറി ടി.വി.ബാലൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി ആർ.സത്യൻ റിപ്പോർട്ട് അവതരിപ്പിച്ചു., വടകര മുൻസിപ്പാലിറ്റി സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.സജീവൻ, കെ.വി.രാജൻ, കെ.ടി.രവീന്ദ്രൻ എന്നിവർ പ്രസംഗിച്ചു. ലോക്കൽ സെക്രട്ടറി ആയി കെ.എ.സുരേന്ദ്രനെയും അസിസ്റ്റന്റ് സെക്രട്ടറിയായി ഷിബിൻ ദാസിനെയും തെരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |