കോഴിക്കോട്: അരനൂറ്റാണ്ടിനിടെ കാലിക്കറ്റ് സർവകലാശാലയ്ക്കു വേണ്ടി ജഴ്സിയണിഞ്ഞ വോളിബോൾ ദേശീയഅന്തർദേശീയ താരങ്ങൾ ശനിയാഴ്ച കാമ്പസിൽ ഒത്തു ചേരും. രാവിലെ 11ന് സർവകലാശാലാ സെമിനാർ കോംപ്ലക്സിലാണ് 'ഓർമ്മയിലേക്കൊരു സ്മാഷ് ' എന്ന പേരിൽ സംഗമം. ഉച്ചയ്ക്ക് 12.30ന് മന്ത്രി വി. അബ്ദുറഹ്മാൻ സംഗമം ഉദ്ഘാടനം ചെയ്യും. വൈസ് ചാൻസലർ ഡോ. എം.കെ. ജയരാജ് അധ്യക്ഷത വഹിക്കും. കാലിക്കറ്റിന്റെ മുൻതാരവും എം.എൽ.എയുമായ മാണി സി. കാപ്പൻ, വോളിബോൾ ഇതിഹാസം ജിമ്മി ജോർജിന്റെ സഹോദരങ്ങളായ ജോസ് ജോർജ്, സെബാസ്റ്റ്യൻ ജോർജ്, അന്തർദേശീയ താരങ്ങളായ സിറിൾ സി. വെള്ളൂർ, സാലി ജോസഫ്, ജെയ്സമ്മ മൂത്തേടൻ, ഗീതാ വളപ്പിൽ ഉൾപ്പെടെയുള്ള അർജുന അവാർഡ് ജേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും. വൈകിട്ട് അഞ്ചിന് ഇൻഡോർ സ്റ്റേഡിയത്തിൽ പഴയതാരങ്ങളുടെ വോളിബോൾ പ്രദർശന മത്സരവും ഉണ്ടാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |