നാദാപുരം: തൂണേരി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യമേളയുടെ ഭാഗമായി തൂണേരി പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ഡിജിറ്റൽ ലോകവും കുട്ടികളും എന്ന വിഷയത്തിൽ രക്ഷിതാക്കൾക്ക് ബോധവത്കരണ ക്ലാസ് നടത്തി. തൂണേരി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ അരവിന്ദാക്ഷൻ ഉദ്ഘാടനം ചെയ്തു. തൂണേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ഷാഹിന അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സന്മാരായ ബിന്ദു പുതിയോട്ടിൽ, രജീന്ദ്രൻ കപ്പള്ളി, എച്ച്.എസ്. സജീവൻ എന്നിവർ പ്രസംഗിച്ചു. ശ്രീനാഥ് ശ്രീധർ ക്ലാസെടുത്തു. തൂണേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. മധു മോഹൻ സ്വാഗതം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |