തൊട്ടിൽപാലം: കെ.എസ്.ആർ.ടിസി തൊട്ടിൽപാലം ഡിപ്പോ അടച്ചു പൂട്ടാനുള്ള നടപടി പിൻവലിക്കുക, ഡീസൽ ക്ഷാമത്തിന്റെ പേര് പറഞ്ഞ് നിർത്തിവെച്ച മലയോര സർവീസുകൾ പുനരാരംഭിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് യൂത്ത് കോൺഗ്രസ് കാവിലുംപാറ മണ്ഡലം കമ്മിറ്റി തൊട്ടിൽപാലം ഡിപ്പോയിലേക്ക് മാർച്ച് സംഘടിപ്പിക്കുകയും പ്രതീകാത്മകമായി ഡീസൽ അടിക്കുകയും ചെയ്തു. യൂത്ത് കോൺഗ്രസ് കാവിലുംപാറ മണ്ഡലം പ്രസിഡന്റ് ആകാശ് ചീത്തപ്പാട് അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് നാദാപുരം നിയോജക മണ്ഡലം ജനറൽ സെക്രട്ടറി റോണി മാത്യു ഉദ്ഘാടനം ചെയ്തു. അഭിനന്ദ്.എ.പി, അനാന്റോ മാത്യു,ഉമേഷ് കുണ്ടുത്തോട്, നിഖിൽരൂപ് കുണ്ടുത്തോട്, അശ്വിൻദേവ് എ,അക്ഷയ് ബാബു, വിമൽദാസ്, സുനു ടി,ജിതിൻ എൻ.സി, അബിൻ ആൻഡ്രസ്, നോഹൽ, ലികേഷ് ഓ.കെ, ബിനിൽ പി.എസ്.എന്നിവർ നേതൃത്വം നൽകി..
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |