കോഴിക്കോട്: രാജസ്ഥാനി കുടുംബങ്ങൾ ഉൾപ്പെട്ട മാർവാഡി സമാജത്തിന്റെ ആഭിമുഖ്യത്തിൽ കുടുംബമേള സംഘടിപ്പിച്ചു. രാജ്യത്തിന്റെ 75ാം സ്വാതന്ത്ര്യദിനം അമ്യത മഹോത്സവത്തിന്റെ ഭാഗമായി നടത്തിയ കുടുംബമേള മാർവാഡി സമാജം പ്രസിഡന്റ് അലോക് കുമാർ സാബു ഉദ്ഘാടനം ചെയ്തു. ഗുജറാത്തി ഹാളിൽ നടന്ന പരിപാടിയിൽ ലഫ്.കേണൽ വിശ്വനാഥൻ മുഖ്യതിഥിയായിരുന്നു. ട്രഷറർ കാൻ സിംഗ് റാവു, ജോയിന്റ് സെക്രട്ടറി സഞ്ജീവ് സാബു , സ്നേഹലത മാൻ പാനി, ഹിമാൻ ഷു സാബു പ്രസംഗിച്ചു. വൈസ് പ്രസിഡന്റ് രാധേ ശ്യാം ദലാൽ സ്വാഗതവും സെക്രട്ടറി രാജ് കുമാർ ഭാഫ് ന നന്ദിയും പറഞ്ഞു.
വെസ്റ്റ്ഹിൽ ബാരക്സിലെ 122 ഇൻഫെന്ററി ബറ്റാലിയൻ ടെറിട്ടോറിയൽ ആർമി മദ്രാസ് റെജിമെന്റ് സൈനികർ ബാന്റ് മേളം നടത്തി. 1947-2022 വർഷം ഇന്ത്യൻ സംസ്ക്കാരത്തിലുണ്ടായ മാറ്റങ്ങൾ നൃത്തം, നാടകം , ടാബ്ളോ എന്നിവയിലൂടെ അവതരിപ്പിച്ച 'ദബ് സെ അഭ് , ശ്രീനാരായണ കോളജിലെ എം.ബി.എ വിദ്യാർത്ഥിനി ആയുഷി റാണി രാജ് പുരോഹിത് ഗണേശ് വന്ദനത്തോടെയാണ് തുടക്കം, കായികപ്രതിഭകളായ വിദ്യാർത്ഥികൾക്ക് പുരസ്ക്കാരം നൽകി ആദരിച്ചു.
കോഴിക്കോട് നഗരം കേന്ദ്രീകരിച്ച് ആറ് പതിറ്റാണ്ട് കാലമായി 300ലേറെ കുടുംബങ്ങളായി രാജസ്ഥാനികൾ കഴിയുന്നു. ഭൂരിഭാഗം പേരും ടെക്സ്റ്റൽസ്, സ്വർണം , ഇലക്ട്രിക്കൽ വ്യാപാര മേഖലയിൽ സജീവമാണ്. കുടുംബാഗങ്ങളിൽ രാജ്യ സ്നേഹവും പരസ്പര ബഹുമാനവും വർദ്ധിപ്പിക്കുകയാണ് പരിപാടി കൊണ്ട് ലക്ഷ്യമിടുന്നതെന്ന് മാർവാഡി സമാജം പ്രസിഡന്റ് അലോക് കുമാർ സാബു പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |