മുക്കം: മുക്കം നഗരസഭയും കുടുംബശ്രീ സി.ഡി എസും ചേർന്ന് ഓണാഘോഷത്തിന് തുടക്കംകുറിച്ചു. ആശാവർക്കർമാരും, ഐ.സി.ഡി.എസ് അങ്കണവാടി ജീവനക്കാരും ഹരിത കർമ്മസേനയും പങ്കാളികളായി. മുത്തുക്കുടകളുടെയും വാദ്യമേളത്തിന്റെയും "മാവേലി"യുടെയും അകമ്പടിയോടെ നൂറുകണക്കിനാളുകൾ അണിനിരന്ന ഘോഷയാത്ര അഗസ്ത്യൻ മുഴി നിന്നു തുടങ്ങി മുക്കം നഗരം ചുറ്റി ഇ.എം.എസ്.സ്മാരക ഹാളിൽ സമാപിച്ചു. സമാപന സമ്മേളനം മുക്കം നഗരസഭാ ചെയർമാൻ പി. ടി. ബാബു ഉദ്ഘാടനം ചെയ്തു. വൈസ്ചെയർപേഴ്സൺ അഡ്വ. ചാന്ദിനി അദ്ധ്യക്ഷത വഹിച്ചു.കലാ പരിപാടികളും അരങ്ങേറി . വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാർ, കൗൺസിലർമാർ, കുടുംബശ്രീ സി.ഡി.എസ് ചെയർ പേഴ്സൻ രജിത, വൈസ് ചെയർ പേഴ്സൻ സൈറബാനു , ഐ.സി.ഡി.എസ് സൂപ്പർവൈസർ റീജ, എ.വി സുധാകരൻ, മുക്കം വിജയൻ ,ബിധാ ബാലൻ എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |