SignIn
Kerala Kaumudi Online
Friday, 20 September 2024 10.14 PM IST

ശ്രീകണ്‌ഠേശ്വര ക്ഷേത്രത്തിൽ ചതയദിനാഘോഷം

Increase Font Size Decrease Font Size Print Page
sree
ശ്രീകണ്‌ഠേശ്വര ക്ഷേത്രം

കോഴിക്കോട്: ശ്രീകണ്‌ഠേശ്വര ക്ഷേത്രത്തിൽ ചതയദിനാഘോഷം നാളെ രാവിലെ 9.30ന് തുടക്കമാവും. ക്ഷേത്രയോഗം പ്രസിഡന്റ് പി.വി. ചന്ദ്രൻ പാർത്ഥസാരഥി മണ്ഡപത്തിൽ അലങ്കരിച്ച ഗുരുദേവന്റെ ഛായാചിത്രത്തിനു മുമ്പിൽ ചതയാഘോഷ ജ്യോതി തെളിയിച്ച് ഉദ്ഘാടനം ചെയ്യും. പത്തിന് ശ്രീകണ്‌ഠേശ്വര ക്ഷേത്ര ഭജന സമിതിയുടെയും വനിതാവിഭാഗത്തിന്റെയും നേതൃത്വത്തിൽ ഭജനയും 11ന് വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ ക്ഷേത്ര പരിസര ശൂചീകരണവും നടത്തും. വൈകീട്ട് 5.30 ന് പാർത്ഥസാരഥി മണ്ഡപത്തിൽ നടക്കുന്ന വനിതാ സമ്മേളനത്തിൽ സ്വാമിനി ശിവാനന്ദപുരി മുഖ്യ പ്രഭാഷണം നടത്തും വനിതാ കൺവീനർ രമാപ്രഭാകരൻ അദ്ധ്യക്ഷത വഹിക്കും.
ശനിയാഴ്ച രാവിലെ 11.30ന് ശ്രീനാരായണ സെന്റിനറി മെമ്മോറിയൽ ഹാളിൽ നടക്കുന്ന ചതയദിന സമ്മേളനത്തിൽ സാഹിത്യകാരനും കേരള സാഹിത്യ അക്കാഡമി പുരസ്‌കാര ജേതാവുമായ പി.ആർ. നാഥൻ മുഖ്യാതിഥിയായിരിക്കും. ക്ഷേത്രം പ്രസിഡന്റ് പി.വി.ചന്ദ്രൻ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ പി.ആർ. നാഥൻ ചതയ ദിന സന്ദേശം നൽകും. പ്രബന്ധം, പ്രസംഗ മത്സരവിജയികൾക്കുളള സമ്മാനദാനവും നടത്തും. ഒന്ന് മുതൽ മൂന്ന് വരെ ചൈതന്യഹാളിൽ സമൂഹസദ്യയും വൈകീട്ട് 7.30 ന് വിശേഷാൽ ഗുരുപൂജയും നടക്കും. പായസദാനം പാറോൽദാസ്‌കുമാറും ജയലേഖ ധർമ്മദത്തന്റെ സ്മരണയ്ക്കായി അനൂപ, അഞ്ജന എന്നിവരും ഭക്തർക്ക് നൽകും.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.