കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷനും കേരള ഹാർട്ട് കെയർ സൊസൈറ്റിയും സംയുക്തമായി ലോകഹൃദയ ദിനാചരണത്തിന്റെ ഭാഗമായി നാളെ രാവിലെ 7 മണിക്ക് ഹൃദയത്തിനായി ഒരു നടത്തം സംഘടിപ്പിക്കുമെന്ന് സംഘാടകരായ ഡോ.കെ.കുഞ്ഞാലിയും ആർ.ജയന്ത് കുമാറും അറിയിച്ചു. വിവിധ സാമൂഹിക സന്നദ്ധസംഘടനകൾ, ആശുപത്രികൾ, സ്കൂൾ, കോളേജ്, എൻ.സി.സി , സ്കൗട്ട് എന്നിവർ അണിനിരക്കും. മാനാഞ്ചിറ സ്ക്വയറിൽ നിന്നും ആരംഭിച്ച് പൊലീസ് കമ്മീഷണർ ഓഫീസ്, ഹെഡ് പോസ്റ്റ് ഓഫീസ് കടന്ന് ടൗൺഹാളിൽ സമാപിക്കും. നടത്തത്തിന് ശേഷം ടൗൺഹാളിൽ പൊതുജനങ്ങൾക്കായി മുഖാമുഖം നടക്കും. പ്രമുഖ കാർഡിയോളജിസ്റ്റുകൾ പങ്കെടുക്കും. 80 വയസിന് മുകളിലുള്ളവരെ മേയർ ബീനാഫിലിപ്പ് ആദരിക്കും. ആരോഗ്യ സംരക്ഷണത്തിന് കൊഴുപ്പ് കുറഞ്ഞ ഭക്ഷണമാണ് ഉചിതമെന്ന് ഡോ. കെ. കുഞ്ഞാലി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |