വടകര: കേരള കോ ഓപ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ വടകര താലൂക്ക് കുടുംബ സംഗമം വടകര മുനിസിപ്പൽ പാർക്ക് ഓഡിറ്റോറിയത്തിൽ നടന്നു. അസോസിയേഷൻ ജനറൽ സെക്രട്ടറി മുണ്ടൂർ രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഇ.വി.ബാലകൃഷ്ണകുറുപ്പ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് കെ.ബാലകൃഷ്ണൻ, സെക്രട്ടറി കെ.രാഘവൻ, കുഞ്ഞിരാമൻ എന്നിവർ പ്രസംഗിച്ചു. കുനിയിൽ രവീന്ദ്രൻ സ്വാഗതവും രാഘവൻ മേപ്പയിൽ നന്ദിയും പറഞ്ഞു.
'പ്രായമാകാം ശ്രദ്ധാ പൂർണതയോടെ' എന്ന വിഷയത്തിൽ സൈക്കോളജിസ്റ്റ് സിന്ധു അനൂപ് ക്ലാസെടുത്തു. 80 കഴിഞ്ഞ പെൻഷണർമാരെയും യുദ്ധമുഖത്തെ ധീരതയ്ക്ക് ആദരം ഏറ്റുവാങ്ങിയ ഗംഗാധരൻ, ഐഡിയ സ്റ്റാർ സിംഗർ താരം ശ്രേയ, യുവജനോത്സവ വിജയി യുക്താ നമ്പ്യാർ എന്നിവരെയും സംസ്ഥാന സെക്രട്ടറി എം.ഗോപാലകൃഷ്ണൻ ആദരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |