വടകര: വീരമൃത്യു വരിച്ച സേനാംഗങ്ങളുടെ സ്മരണ പുതുക്കി പൊലീസ്. സ്മൃതി ദിനത്തിൽ കോഴിക്കോട് റൂറൽ ജില്ലാ പൊലീസിന്റെ ആഭിമുഖ്യത്തിൽ സ്മൃതിദിന പരേഡും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു. കീഴരിയൂർ പൊലീസ് ഡി.എച്ച്.ക്യൂ പരേഡ് ഗ്രൗണ്ടിൽ നടന്ന സ്മൃതി ദിനപരേഡിൽ ജില്ലാ പോലീസ് മേധാവി ആർ. കറുപ്പസാമി സ്മൃതി മണ്ഡപത്തിൽ പുഷ്പചകം അർപ്പിച്ചു. കോഴിക്കോട് ഗവ.വുമൺ ആൻഡ് ചൈൽഡ് ആശുപത്രിയുമായി ചേർന്ന് നടത്തിയ രക്തദാന ക്യാമ്പിൽ 60 ഓളം സേനാംഗങ്ങൾ പങ്കാളികളായി.
രക്തദാനക്യാമ്പ് ഡി.പി.സി ആർ. കറുപ്പസാമി ഉദ്ഘാടനം ചെയ്തു . അഡീഷണൽ എസ്.പി പ്രദീപ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.ബി ഹരിദാസൻ , കെ.പി.എ സംസ്ഥാന വൈസ് പ്രസിഡന്റ് അഭിജിത്ത്, മെഡിക്കൽ ഓഫീസർ അഫ്സൽ , ഗഫൂർ സി, രജീഷ് ചേമേരി എന്നിവർ പ്രസംഗിച്ചു. 31 വരെ നടക്കുന്ന സ്മൃതി ദിനാചരണ പരിപാടിയുടെ ഭാഗമായി എസ്.പി.സി കാഡറ്റുകൾക്കായി പൊലീസ് ക്യാമ്പിൽ ഇന്ന് ആയുധ പ്രദർശനം നടക്കും. 25 ന് ഒളിമ്പ്യൻ നോഹ നിർമ്മൽ ടോം പങ്കെടുക്കുന്ന മിനിമാരത്തോണും വിവിധ കായിക മത്സരങ്ങളും സംഘടിപ്പിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |