കോഴിക്കോട്: വിലക്കയറ്റത്തിനെതിരെ മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത കാലിക്കലമേന്തി പ്രതിഷേധം കോഴിക്കോട് നഗരത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.ഫിറോസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് മിസ്ഹബ് കീഴരിയൂർ അദ്ധ്യക്ഷത വഹിച്ചു. എം.കെ ഹംസ, എ.ഷിജിത്ത് ഖാൻ, ഷഫീഖ് അരക്കിണർ, എസ്.വി ശൗലിക്ക്, ഷാഹിർ കുട്ടമ്പൂർ, ശുഐബ് കുന്നത്ത്, സിറാജ് ചിറ്റേടത്ത്, എം.എസ്.എഫ് ജില്ലാപ്രസിഡന്റ് അഫ്നാസ് ചോറോട്, അൻവർ ഷാഫി പി.വി, റിഷാദ് പുതിയങ്ങാടി എന്നിവർ പങ്കെടുത്തു. ട്രഷറർ കെ.എം.എ റഷീദ് സ്വാഗതവും സി ജാഫർ സാദിഖ് നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |