SignIn
Kerala Kaumudi Online
Friday, 20 September 2024 1.53 AM IST

പ്രൊവിഡൻസ് വിമൻസിൽ കാർബൺ ന്യൂട്രൽ കാംപയിൻ

Increase Font Size Decrease Font Size Print Page
1
ആഗോളതാപനം കുറയ്ക്കുകയെന്നത് ജീവിതത്തിന്റെ ഭാഗമാക്കുക, ഇതിലൂടെ പ്രകൃതിയെ സംരക്ഷിക്കുക സന്ദേശത്തോടെ പ്രോവിഡൻസ് വിമൻസ് കോളജിലെ ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്റ് വകുപ്പിന്റെ നേതൃത്വത്തിൽ നടത്തിയ കാമ്പയിൻ

കോഴിക്കോട്: ആഗോളതാപനം കുറയ്ക്കുകയെന്നത് ജീവിത വ്രതമാക്കുകയെന്ന സന്ദേശവുമായി പ്രൊവിഡൻസ് വിമൻസ് കോളേജിലെ ഹ്യൂമൺ റിസോഴ്സ് മാനേജ്മെന്റ് വകുപ്പിന്റെ കാർബൺ ന്യൂട്രൽ കാംപയിൻ രണ്ടാംഘട്ടത്തിനു തുടക്കമായി. രണ്ടാംഘട്ടത്തിൽ പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്ന പ്രവർത്തനങ്ങളാണ് നടത്തുന്നത്. മിഠായിത്തെരുവിൽ നടത്തിയ പരിപാടിയിൽ പൊതു ഗതാഗതത്തിലേക്ക് മാറുക, സൈക്കിൾ ഉപയോഗം കൂട്ടുക, ബയോഗ്യാസ് പ്ലാന്റുകൾ സ്ഥാപിക്കുക തുടങ്ങിയ സന്ദേശങ്ങളുമായി ഒന്നാം വർഷ വിദ്യാർഥികൾ മൈം, കവിതാലാപനം തുടങ്ങിയവ നടത്തി. ജനങ്ങൾക്ക് വിത്തു പേനകളും നൽകി. പ്രിൻസിപ്പൽ ഡോ.സി.അഷ്മിത, അദ്ധ്യാപികമാരായ അലീന ജോയ്, ശ്രിയ സുരേഷ്‌കുമാർ തുടങ്ങിയവർ നേതൃത്വം നൽകി. സർവേയും തുടർപ്രവർത്തനങ്ങളുമാണ് മൂന്നാം ഘട്ടത്തിൽ.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.