കോഴിക്കോട്: നിത്യോപയോഗ സാധനങ്ങളുടെ, പ്രത്യേകിച്ചും അരിയുടെ വിലക്കയറ്റവുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർ ഡോ.എൻ. തേജ് ലോഹിത് റെഡ്ഢിയുടെ അദ്ധ്യക്ഷതയിൽ വ്യാപാരികളുടെ യോഗം ചേർന്നു. വിപണിയിലെ പ്രശ്നങ്ങളും വിലവർദ്ധനയുടെ കാരണങ്ങളും വ്യാപാരികൾ പങ്കുവെച്ചു. കരിഞ്ചന്ത, പൂഴ്ത്തിവെയ്പ്പ്, അമിതവില ഈടാക്കൽ എന്നിവ അനുവദിക്കില്ലെന്ന് ജില്ലാ കളക്ടർ പറഞ്ഞു. വിലക്കയറ്റം നിയന്ത്രിക്കുന്നതിനും വിപണിയിൽ ഇടപെടുന്നതിനും സർക്കാർ സ്വീകരിക്കുന്ന നടപടികളോട് വ്യാപാരികൾ സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കളക്ടറുടെ ചേംബറിൽ ചേർന്ന യോഗത്തിൽ വിലവർദ്ധന പിടിച്ചു നിർത്തുന്നതിനുള്ള മാർഗങ്ങൾ ചർച്ചചെയ്തു. യോഗത്തിൽ വ്യാപാരി വ്യവസായി പ്രതിനിധികൾ, പൊതുവിതരണ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |