SignIn
Kerala Kaumudi Online
Thursday, 19 September 2024 10.13 AM IST

മുന്നാക്ക സംവരണം ഭരണഘടനാവിരുദ്ധം: ഹമീദ് വാണിയമ്പലം

Increase Font Size Decrease Font Size Print Page
ttttttttt
ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംഘടിപ്പിച്ച സംവരണ അവകാശ സമ്മേളനത്തിന്റെ ഭാഗമായി നടന്ന വിദ്യാർത്ഥി യുവജന റാലി

കോഴിക്കോട് : സാമ്പത്തികാടിസ്ഥാനത്തിലുള്ള മുന്നാക്ക സംവരണം ഭരണഘടനാവിരുദ്ധമാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി ഹമീദ് വാണിയമ്പലം. ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച സംവരണ അവകാശ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിലവിൽ ആർക്കാണോ വിഭവങ്ങളും അധികാരമുള്ളത് അതേ സമുദായങ്ങൾക്ക് വീണ്ടും വിഭവങ്ങളും അധികാരങ്ങളും നൽകുന്നതാണ് മുന്നാക്ക സംവരണം. അതിനാൽ മുന്നാക്ക സംവരണം പിൻവലിക്കണം. മുന്നാക്ക സംവരണം എന്ന് പറയുന്നത് അടിസ്ഥാനപരമായി സവർണ സംവരണമാണ്. സംവരണത്തെ തകർക്കാനുള്ള സംഘപരിവാർ, ഇടതുപക്ഷ സർക്കാരുകളുടെ നീക്കത്തിനെതിരെ ഒറ്റക്കെട്ടായി പ്രതിഷേധമുയർത്തണമെന്നും അദ്ദേഹം പറഞ്ഞു.

സംവരണീയ സമുദായങ്ങൾ ഒരുമിച്ച് ജാതി വിരുദ്ധ പ്രക്ഷോഭം ഉയർത്തിക്കൊണ്ടുവരേണ്ട സമയമാണിതെന്ന് സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നിർവഹിച്ച മുൻ മന്ത്രി നീല ലോഹിതദാസൻ നാടാർ പറഞ്ഞു. സംവരണത്തെക്ഷേമ പദ്ധതി മാത്രമാക്കി മാറ്റാൻ ശ്രമിക്കുന്നതിനെതിരെ ശബ്ദിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജാതി സെൻസസ് നടത്തി ജനസംഖ്യാനുപാതിക സംവരണം നടപ്പിലാക്കുക, മുന്നാക്ക സംവരണം പിൻവലിക്കുക, സ്വകാര്യ, എയ്ഡഡ് മേഖലകളിൽ സംവരണം നടപ്പിലാക്കുക, മുസ്ലീം, പിന്നാക്ക സമുദായങ്ങൾക്ക് രാഷ്ട്രീയസംവരണം നൽകുക തുടങ്ങിയ ആവശ്യങ്ങൾ സമ്മേളനത്തിലുയർന്നു.

മുസ്ലീംലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹിമാൻ രണ്ടത്താണി, പ്രൊഫ.എ.പി അബ്ദുൽ വഹാബ്, സാബു കൊട്ടാരക്കര, രമേശ് നന്മണ്ട, ജഗതി രാജൻ, അഡ്വ.പി.ആർ സുരേഷ്, ഡോ.വന്ദ്യരാജ്, രേഷ്മ കരിവേടകം, ചിത്ര നിലമ്പൂർ, എൻജിനീയർ മമ്മദ് കോയ,ഷഫീഖ് പന്നൂർ,കടയ്ക്കൽ ജുനൈദ്, സുരേഷ് വയനാട്, നിസാർ ഒളവണ്ണ, ആദിൽ നസീഫ്, അജ്മൽ സി. കോട്ടക്കൽ, രാജൻ വെമ്പിളി, പ്രൊഫ. ടി. ബി വിജയകുമാർ, ബൈജു പത്തനാപുരം, മുസ്തഫ കൊമ്മേരി,ഡോ. പി. നസീർ,വി. വി കരുണാകരൻ,ടി. ശാക്കിർ,സേതു മാധവൻ,കെ. എം മാധവൻ തലയാട്,വി. സുന്ദരൻ,വി. പി നിജാമുദ്ദ്ധീൻ എ. എം നദ്‌വി തുടങ്ങിയവർ പ്രസംഗിച്ചു.

ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് നജ്ദ റൈഹാൻ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി അർച്ചന പ്രജിത്ത്, നുജെയിം പി.കെ, ഫസ്‌ന മിയാൻ, തഷ്രീഫ് കെ. പി വസീം അലി കെ. കെ അഷ്‌റഫ് എന്നിവർ പ്രസംഗിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.