കുന്ദമംഗലം: ഖത്തർ വേൾഡ് കപ്പ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിനോടനുബന്ധിച്ച് സംസ്ഥാന സർക്കാരിന്റെ വൺ മില്യൻ ഗോൾ പദ്ധതിയുടെ ഭാഗമായി കുന്ദമംഗലം സ്പോർട്സ് അക്കാഡമി കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു. കുന്ദമംഗലം ഹയർസെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ ആരംഭിച്ച ക്യാമ്പിന്റെ ഉദ്ഘാടനം അഡ്വ .പി ടി എ റഹീം എം എൽ എ നിർവഹിച്ചു. കെ.പി.വസന്തരാജൻ അദ്ധ്യക്ഷത വഹിച്ചു . ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.അനിൽകുമാർ, ഉപജില്ലാ വിദ്യാഭ്യാസ ഓഫിസർ കെ.ജെ.പോൾ, പി.കെ.ബാപ്പുഹാജി, ടി.പി.സുരേഷ്, എ.കെ മുഹമ്മദ് അഷ്റഫ്, കെ ദീപേഷ്, പ്രജിത് കുമാർ എന്നിവർ പ്രസംഗിച്ചു. പി.മുഹമ്മദ് ഹസ്സൻ സ്വാഗതവും വി രാജേഷ് നന്ദിയും പറഞ്ഞു .14 വയസിന് താഴെയുള്ള കുട്ടികൾക്കാണ് പരിശീലനം നൽകുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |