പെരിന്തൽമണ്ണ: അലിഗഡ് സർവകലാശാല മലപ്പുറം ഓഫ് ക്യാമ്പസ്സ് അടിസ്ഥാന സൗകര്യങ്ങൾ സാധ്യമാക്കുകയും പുതിയ കോഴ്സുകൾ അനുവദിക്കുകയും ചെയ്യണമെന്ന് എസ്.എഫ്.ഐ പെരിന്തൽമണ്ണ ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. താഴേക്കോട് കോടിയേരി ബാലകൃഷ്ണൻ നഗറിൽ (സ്വാഗത് ഓഡിറ്റോറിയം) സംസ്ഥാന സെക്രട്ടറി പി.എം.ആഷോ സമ്മേളനം ഉദ്ഘാടനം ചെയ്തു. ജമീർ, ശിൽപ, ആദിത്യൻ എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. സി.പി.എം. ഏരിയാ സെക്രട്ടറി ഇ.രാജേഷ്, മിഥുൻ, ആരതി, സനീഷ് എന്നിവർ സംസാരിച്ചു.
ടി.ഗോകുൽ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ഭാരവാഹികൾ: മിഥുൻ കൃഷ്ണ (പ്രസിഡന്റ്) ടി.ഗോകുൽ (സെക്രട്ടറി), എസ്.ശിൽപ, പ്രവീൺ (വൈസ് പ്രസിഡന്റുമാർ), കെ.ആരതി, പി.എസ്.ശരത്കുമാർ (ജോയിന്റ് സെക്രട്ടറിമാർ).
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |