മലപ്പുറം: സംസ്ഥാന സാക്ഷരതാ മിഷന്റെ പത്താം തരം, ഹയർസെക്കൻഡറി തുല്യതാ കോഴ്സുകൾക്ക് മാർച്ച് 15 വരെ പിഴയില്ലാതെ രജിസ്റ്റർ ചെയ്യാം. 17 വയസ് പൂർത്തിയായ ഏഴാം ക്ലാസെങ്കിലും ജയിച്ചവർക്ക് പത്താംതരം തുല്യതാ കോഴ്സിൽ ചേരാം. പത്താം ക്ലാസ് പരാജയപ്പെട്ടവർക്കും എട്ടിനും പത്താം തരത്തിനും ഇടയിൽ പഠനം നിർത്തിയവർക്കും പത്താം തരം തുല്യതാ കോഴ്സിൽ ചേരാം. 1,950 രൂപയാണ് ഫീസ്. പട്ടികജാതി, പട്ടിക വർഗ വിഭാഗക്കാർക്ക് ഫീസിളവുണ്ട്. ഹയർസെക്കൻഡറി തുല്യതാ കോഴ്സിൽ 22 വയസ് പൂർത്തിയാകുകയും പത്താം ക്ലാസ് വിജയവും വേണം. ഹയർസെക്കൻഡറി/പ്രീഡിഗ്രി തോറ്റവർക്കും ചേരാം. 2,600 രൂപയാണ് കോഴ്സിന്റെ രജിസ്‌ട്രേഷനും ഒന്നാം വർഷത്തേയും ഫീസ്. രണ്ടാം വർഷത്തേക്കുള്ള ഫീസ് അപ്പോൾ അടച്ചാൽ മതി.
ഫീസുകൾ സാക്ഷരതാ മിഷന്റെ ചെലാൻ വഴി ബാങ്കിലാണ് അടക്കേണ്ടത്.ഫോൺ: 0483 2734670.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |