വണ്ടൂർ: പൊതു വിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്തുന്ന വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി മലപ്പുറം ജില്ലയിൽ നിർമാണം പൂർത്തീകരിച്ച രണ്ട് കെട്ടിടങ്ങളുടെ ഉദ്ഘാടനവും 13 കെട്ടിടങ്ങളുടെ ശിലാസ്ഥാപനവും മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു. വണ്ടൂർ നിയോജക മണ്ഡലത്തിലെ പോരൂർ ജി.എച്ച്.എസ്.എസ് ലെ ശിലാ സ്ഥാപനം മുഖ്യമന്ത്രി ഓൺലൈനായി നിർവഹിച്ചു.ചടങ്ങിൽ എം എൽ എ എ പി അനിൽ കുമാർ പ്രസ്തുത കെട്ടിടത്തിന്റെ ശിലാസ്ഥാപന അനാച്ഛാദനം നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം കെ ടി അജ്മൽ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഉമ്മർ ഇടപ്പറ്റ പദ്ധതി വിശദീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |