വളാഞ്ചേരി: പഞ്ചായത്ത് ഭരണസമിതിയുടെ അഴിമതിക്കും സ്വജനപക്ഷപാതിത്വത്തിനും പ്രതിപക്ഷ വാർഡുകളോടുള്ള അവഗണനക്കുമെതിരെ എൽ.ഡി.എഫ് സംഘടിപ്പിക്കുന്ന ഇരിമ്പിളിയം പഞ്ചായത്ത് ഓഫീസ് മാർച്ച് 29ന് രാവിലെ 10 മണിക്ക് നടക്കുമെന്ന് എൽ.ഡി.എഫ് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മാലിന്യ സംസ്കരണ പ്ലാന്റിനായി സ്വന്തം കെട്ടിടമുണ്ടായിട്ടും അത് പ്രവർത്തിപ്പിക്കാൻ ഭരണസമിതിക്കു കഴിഞ്ഞിട്ടില്ലെന്നും എൽ.ഡി.എഫ് നേതാക്കൾ പറഞ്ഞു. ഇത്തരം പൊതുവിഷയങ്ങൾ ഉന്നയിച്ചു സംഘടിപ്പിക്കുന്ന 29ന് രാവിലെ 10 മണിക്ക് വലിയകുന്നു അങ്ങാടിയിൽ നിന്നും ആരംഭിക്കും. സി.പി.എം വളാഞ്ചേരി ഏരിയ സെക്രട്ടറി ശങ്കരൻ മാസ്റ്റർ മാർച്ച് ഉദ്ഘാടനം ചെയ്യും. പ്രമുഖ എൽ.ഡി.എഫ് നേതാക്കൾ പങ്കെടുക്കും. പഞ്ചായത്ത് പ്രതിപക്ഷ നേതാവ് പി.എം.ബാലകൃഷ്ണൻ, സി.സുരേഷ്, ശരീഫ് പാലോളി, കെ.പി.എം സത്താർ, അനീഷ് വലിയകുന്ന് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |