മലപ്പുറം: ജീവനക്കാരുടെ അഭാവം മൂലം പ്രതിസന്ധിയിലായ ജില്ലയിലെ ഫയർ സ്റ്റേഷനുകളിൽ അഞ്ച് വനിതകളുൾപ്പെടെ 64 പേർ നിയമിതരായി. പി.എസ്.സി വഴി നിയമനം ലഭിച്ച ഇവരെല്ലാം പരിശീലന കാലയളവിലാണ്. വനിതകൾ വിയ്യൂരിൽ ഫയർ ഫോഴ്സ് ട്രെയ്‌നിംഗ് അക്കാദമിയിലെ ആറ് മാസത്തെ അടിസ്ഥാന പരിശീലനം പൂർത്തിയാക്കി. ഇനി അതത് ഫയർ സ്റ്റേഷനുകളിലെ ആറ് മാസം നീണ്ടുനിൽക്കുന്ന പരിശീലനമാണ്.
നിയമനം ലഭിച്ച പുരുഷൻമാർ ജില്ലയിലെ 40 ഫയർ ക്വാർട്ടേഴ്സുകളിലായി നാലര മാസമായി അടിസ്ഥാന പരിശീലനത്തിലാണ്. ഒന്നര മാസം കൂടി കഴിയുന്നതോടെ അതത് ഫയർ സ്റ്റേഷനുകളിലെത്തി ആറുമാസത്തെ പരിശീലനം പൂർത്തിയാക്കണം.
നിലമ്പൂർ, തിരുവാലി, മഞ്ചേരി, മലപ്പുറം, പെരിന്തൽമണ്ണ, തിരൂർ, താനൂർ, പൊന്നാനി എന്നിവിടങ്ങളിലാണ് ജില്ലയിൽ ഫയർസ്റ്റേഷനുകൾ ഉള്ളത്. ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർമാരുടെയും ഡ്രൈവർമാരുടെയും വലിയ കുറവ് മൂലം അമിത ജോലിഭാരത്തിനൊപ്പം സേവനങ്ങൾ സമയബന്ധിതമായി ലഭ്യമാക്കാൻ കഴിയാത്ത അവസ്ഥയായിരുന്നു. കാലാവസ്ഥാ വ്യതിയാനം മൂലം അന്തരീക്ഷത്തിലെ ചൂട് കൂടുമ്പോൾ ഒരേസമയം അഞ്ച് സ്ഥലങ്ങളിൽ നിന്ന് വരെ തീയണയ്ക്കാനുള്ള സഹായാഭ്യർത്ഥനകളാണ് വരാറുള്ളത്.
വലുതായിരുന്നു പ്രതിസന്ധി
ജീവനക്കാരുടെ നിയമനം ഇങ്ങനെ
ഫയർ സ്റ്റേഷൻ.......റെസ്‌ക്യൂ ഓഫീസർ......... ഡ്രൈവർ
നിലമ്പൂർ ------------------ 1 ----------------------- 5
തിരുവാലി ------------------ 9----------------------- 2
മഞ്ചേരി ------------------ 2-----------------------------2
മലപ്പുറം-----------------8------------------------------3
പെരിന്തൽമണ്ണ---------3----------------------------1
തിരൂർ----------------9-----------------------------2
താനൂർ-------------3-----------------------------0
പൊന്നാനി---------11----------------------------3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |